സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസ്സ് (J R C)2023-24

2023 24 അധ്യയന വർഷത്തിലെ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് നടന്ന ശുദ്ധീകരണ പ്രവർത്തനങ്ങളിലും പ്രവേശനോത്സവത്തിലും ജെ.ആർ.സി കേഡറ്റ്സ് സജീവമായി പ്രവർത്തിച്ചു. ജൂലൈ 12ന് നടന്ന ജെ.ആർ.സി-ബി,സി ലെവൽ യൂണിറ്റ് യോഗം ചേരുകയും വിവിധ പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ആഗസ്റ്റ് മാസത്തിൽ ജെ.ആർ.സി-എ ലെവൽ കേഡറ്റ്സിനെ തെരഞ്ഞെടുക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. 20 കുട്ടികളെ തിരഞ്ഞെടുത്തു.

സ്കൂളിൽ നടന്നുവരുന്ന വിവിധ ദിനാചരണങ്ങളിൽ ജെ.ആർ.സി കേഡറ്റ്സ് സജീവമായിപ്രവർത്തിച്ചു വരുന്നു. സെപ്റ്റംബർ 8ന്, ജീൻ ഹെൻട്രി ഡ്യൂനന്ദ് അനുസ്മരണ ക്വിസ് സ്കൂൾതലത്തിൽ നടത്തുകയും വിജയികളായ കേഡറ്റ്സിനെ സെപ്റ്റംബർ 20ന് നടന്ന ഉപജില്ലാതല മത്സരത്തിലും പങ്കെടുപ്പിച്ചു, മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

സ്കൂളിലെ ഹരിത സേനയ്ക്കൊപ്പം ചേർന്ന് പച്ചക്കറി തോട്ടത്തിൽ വേണ്ട പരിചരണങ്ങൾ ചെയ്തു വരുന്നു. സ്കൂൾതല കലാ,കായിക ശാസ്ത്രമേളകളിൽ എല്ലാം തന്നെ വോളണ്ടിയർമാരായി ജെ ആർ സി കേഡറ്റ് പ്രവർത്തിക്കുന്നു.

പുത്തൻതോപ്പിൽ പ്രവർത്തിക്കുന്ന ‘സാന്ത്വന’ പുനരധിവാസ കേന്ദ്രത്തിലേക്ക് ഒരു സന്ദർശനം നടത്തുകയും, സ്കൂളിലെ കുട്ടികളിൽ നിന്നും സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ അവർക്ക് നൽകുകയും ചെയ്തു.

വിദ്യാലയത്തിലെ എല്ലാത്തരം പ്രവർത്തനങ്ങളിലും ജെ.ആർ.സി കേഡറ്റ്സ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. അച്ചടക്കം ആരോഗ്യം ശുചീകരണ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ശ്രദ്ധാപൂർവ്വം പ്രവർത്തിച്ചുവരുന്നു.

ചിത്രശാല