മനുഷ്യനും അവന്റെ ദുഷ്ടതയുമിതാ
കാർന്നു തിന്നുന്നു, ഞെരുക്കുന്നു- പ്രകൃതിയെ
സ്വാർത്ഥത നിറഞ്ഞൊരാ മനസ്സിന്നു
ദേവിയാം ഭൂമിയെ നിന്ദിച്ചിടുന്നു.
അക്രമമാണിന്നു മനുഷ്യന്റെ രുചി
അനീതി നിറഞ്ഞതാണവന്റെ പ്രവർത്തി.
സത്ഗുണങ്ങൾ മറന്നൊരാ മനുഷ്യനി-
ന്നമ്മയാം പ്രകൃതിയെ കൊന്നു തിന്നുന്നു.
ഒടുവിലമ്മയാം പ്രകൃതിയിതാ സ്വപുത്രരെ
തൻ സ്നേഹശിക്ഷണങ്ങളാൽ ശാസിക്കുന്നു.
മണ്ണിനെ മറന്ന്, ഉയരങ്ങൾ താണ്ടിയ
മർത്യനിതാ, വീഴുന്നു, നിലംപതിക്കുന്നു.
നിൻ സ്വാർത്ഥ കണ്ണുകൾ തുറന്ന് നോക്കുക
വലയുന്നു മനുഷ്യൻ, അമ്മതൻ കാരുണ്യത്തിനായി
ചൂഷകനാം നരപുത്രരിതാ തൻ നിന്ദ്യ
കൃത്യങ്ങളോർത്തു വിലപിക്കുന്നു.
ജനനിയെ നിന്ദിച്ച മർത്യകുലത്തിന്
അമ്മയാം പ്രകൃതി നൽകുന്ന
സ്നേഹശിക്ഷണങ്ങളിവ
സ്നേഹശിക്ഷണങ്ങളിവ.