ശുചിത്വം

നാടും വീടും ശുചിയാക്കേണം
പരിസരമെല്ലാം വൃത്തിക്ക്
മാലിന്യങ്ങൾ എറിയരുത്
നമ്മൾ നല്ലവരാകേണം.
നല്ലവരായ കുട്ടികൾ നമ്മൾ
മരങ്ങൾ നട്ടുവളർത്തേണം
പുഴയും കുളവും തോടും കായലും
എല്ലാമെല്ലാം ശുചിയാക്കേണം.
പ്ലാസ്റ്റിക്ക് നമ്മൾ ഒഴിവാക്കേണം
തുണി സഞ്ചികൾ ഉപയോഗിക്കൂ
നല്ലവരായ കുട്ടികൾ നമ്മൾ
നല്ലതു മാത്രം ചെയ്തീടാം.

വിസ്മയ സി.വി.
3 എ സെന്റ് .മേരീസ് എൽ.പി.സ്കൂൾ കാഞ്ഞൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത