ഭയന്നിടില്ല നാം ചെറുത്തുനിന്നിടും
കൊറോണയെന്ന ഭീകരൻെറ കഥ കഴിച്ചിടും.
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ.
കൈകൾ നാം ഇടയ്ക്കിടയ്ക്ക്
സോപ്പ് കൊണ്ട കഴുകണം
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
കൈകളാലോ, തുണികളാലോ,
മുഖം മറച്ച് ചെയ്യണം.
കൂട്ടമായി പൊതുസ്ഥലത്തെ
ഒത്തുചേരൽ നിർത്തണം.
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ , താണ്ടിയാലോ
മറച്ചുവച്ചിടില്ല നാം.
രോഗലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായി
ഭയപ്പെടേണ്ട ഭീതിയിൽ
ഹെൽത്തിൽ നിന്നും ആംബുലൻസും
ആളും എത്തും ഹെൽപ്പിനായി.
ബസ്സിലേറിപൊതുഗതാഗതത്തിലുള്ള യാത്രകൾ
ഭയപ്പെടില്ല കോവിഡിൻ ദുഷിച്ച ചീത്ത അണുക്കളെ
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം.