സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/എന്റെ വിദ്യാലയം

എന്റെ വിദ്യാലയം 2022-2023

 
26038 നവീകരിച്ച സ്കൂൾ കെട്ടിടം .JPEG

എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു ഒരു നൂറ്റാണ്ടിലേറെയായി സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുകയാണ് സെന്റ് മേരിസ് വിദ്യാലയം. ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ സന്യാസ  ശ്രേഷ്ഠതയും ത്യാഗവും ഈ  സ്ഥാപനത്തിന്റെ  വളർച്ചയിൽ വെളിച്ചം പകർന്നു. സ്വാതന്ത്ര്യലബ്ധിക്കു മുൻപേ വാണിജ്യ നഗരം എന്ന വിളിപ്പേരിലേക്ക് എറണാകുളം നഗരം എത്തുന്നതിനു മുൻപേ നവോദ്ധാനത്തിന്റെ ചരിത്രമെഴുതാൻ  അക്ഷരജ്ഞാനത്തിന്റെ  പ്രാധാന്യം ഈ നഗരത്തെ മനസ്സിലാക്കിയ അക്ഷര ഗോപുരമാണ് സെന്റ് മേരിസ് സി ജിഎച്ച്എസ്എസ്. തളരാത്ത ആത്മവിശ്വാസവും,വിദ്യാർത്ഥികളോടും അവരുടെ ഭാവി ജീവിതത്തോടും,സ്വപ്നത്തോടുമുള്ള പ്രതീക്ഷയുമാണ് ഈ വിദ്യാലയത്തിന്റെ മൂലധനം.

ഒരു നൂറ്റാണ്ടിനു മുൻപ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, ഇംഗ്ലീഷ് സർക്കാരുമായുള്ള ഇടപെടലുകൾക്ക് ഭാഷ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കി, ഇംഗ്ലീഷ് മീഡിയം എലമെന്ററി എൽപി സ്കൂൾ ആയി തുടക്കം കുറിച്ച ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. പിന്നീട് ഗവൺമെന്റ്എ യ്ഡഡ് എൽ പി സ്കൂൾ ആയും, അപ്പർ പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി എന്നിങ്ങനെ ഓരോ നാഴികകല്ലുകൾ താണ്ടി ചരിത്രത്തിന്റെ താളുകളിൽ വിദ്യ പകരുന്ന നേട്ടവുമായി എറണാകുളം നഗരത്തിന്റെ അഭിമാനമായി നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ച് ഈ അക്ഷര ഗോപുരം നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ യശസ്സ്, ഇവിടെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരും, ജീവിത മേഖലകളിൽ വിജയം കുറിച്ച് നാടിനും നാട്ടുകാർക്കും അഭിമാനമാ കുന്ന വിദ്യാർത്ഥികളുമാണ്. വിദ്യാർഥികളുടെ ലോകത്തെ വിശാലമാക്കുന്നതിനും അറിവിന്റെ ചക്രവാളങ്ങളിൽ അവർ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി നിലനിൽക്കുന്നതിനും ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് നിദാന്ത ശ്രദ്ധ പുലർത്തുന്നു.

അധ്യാപകർ

അധ്യാപനം എന്ന ശ്രേഷ്ഠ കലയിലൂടെ വിജ്ഞാന ലോകത്തിന്റെ അനന്തവിഹായത്തിലേക്ക് പറന്നുയരാൻ തലമുറകൾക്ക് പ്രചോദനമേകുന്ന അധ്യാപകരാണ് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ട് .

Name Designation Subject
ലൗലി പി.കെ. HM English
ജോയ്സി പി.ജെ. HST Maths
രശ്മി സി.എൻ. HST Maths
സുജിമോൾ ജോസി HST Maths
മറിയാമ്മ തോമസ് HST Physical Science
സി.ഷൈബി പോൾ HST Natural Science
സി.ജാൻറി പോൾ HST Physical Science
മഞ്‌ജു ജോസഫ് HST Natural Science
സി.ലിസ്സി പി.എ. HST Natural Science
സി.ആനി സി.എസ് HST Social Science
സി.ലിസ്സി എ.ഒ. HST Social Science
സി.ആൻസമ്മ ടി.സി. HST Social Science
സോളി ജോർജ്ജ് HST English
ജെറിൻ വർഗ്ഗീസ് HST English
സി. ലിസ്സി ഫ്രാൻസിസ് HST Malayalam
സി ലീന ജോസഫ് HST Malayalam
നീന മത്തായി HST Malayalam
സംജ്ഞ സണ്ണി HST Hindi
സി. ജെസ്സി എം. HST Hindi
സി.രഞ്ജു പോൾ HST Sanskrit
സി.ജോളി വർഗ്ഗീസ് Sewing W E
മേഘ കെ.എ. Music ARTS
ജോളി ജോൺ Physical Edu. Physical Edu.
സി.സജിനി ആൻറണി UPST Social Science
സി.ആൻസി ടി. തോമസ് UPST Physical Science
സി.ഷീന പി.ജെ UPST Social Science
സി.ലിനി പി.വി UPST Social Science
ബിൻസി പൗലോസ് UPST Maths
സി.മാൻസി എം എ UPST Social Science
സി.ഷാനിമോൾ സി. UPST Natural Science
വിമൽ ജോയ് UPST Maths
സി.ഷില്ലി ജോസഫ് UPST English
നിജിത പി.ജോസഫ് UPST English
അനു മാത്യു UPST Physical Science
ജിൻസി പി.ജോസഫ് UPST Maths
സി.ജോവാൻ ജോസ് UPST Hindi
റിൻസി സി.ഒ. Physical Edu. Physical Edu.
 
26038അധ്യാപകർ

ചിത്രശാല

2024-25 ലെ പ്രവർത്തനങ്ങൾ

2023-24 ലെ പ്രവർത്തനങ്ങൾ