സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ശുചിത്വചര്യകൾ

ശുചിത്വചര്യകൾ

ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് hygiene എന്ന വാക്ക് ഉണ്ടായിട്ടുള്ളത് . അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ് ,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം, വൃത്തി ,വെടിപ്പ് , ശുദ്ധി, മാലിന്യസംസ്കരണം, കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ശുചിത്വവുമായി ഉപയോഗിക്കപ്പെടുന്നു , വ്യക്തി ശുചിത്വം ,ഗ്രഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശീലങ്ങൾ .

ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം . ശക്തമായ ശുചിത്വ ശീല അനുവർത്തന ങ്ങളാണ് ഇന്നത്തെ ആവശ്യം .

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് . അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും യും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ശുചിത്വ വ്യവസ്ഥകൾ - ശുചിത്വവും രോഗപ്രതിരോധവും പ്രോത്സാഹിപ്പിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ പരമാവധി വരുന്ന രോഗങ്ങൾ ഒഴിവാക്കാൻ സാധിക്കും. ഈ കാലത്ത് വീടുകളും പരിസരവും പരമാവധിവ്യത്തി ആക്കിയാൽ കൊറോണ വൈറസിൽ നിന്നും രക്ഷപ്പെടാം. വ്യക്തി ശുചിത്വത്തിൽ കൈകൾ നന്നായി കഴുകണം, നല്ല ആഹാരങ്ങൾ കഴിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, നമ്മൾ നമ്മെ തന്നെ വൃത്തിയാക്കുക , രാവിലെയും രാത്രിയും കുളിക്കുക .ശുചിത്വമായി നടന്നാൽ രോഗം വരാതെ ജീവിക്കാം.

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ . അതിനാൽ നമുക്ക് നല്ല ആരോഗ്യമുള്ള വ്യക്തികൾ ആകാം . ശുചിത്വം നമുക്ക് ശീലമാക്കാം. ഈ കൊറോണ മഹാമാരിയുടെ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മളെ ശുചിത്വത്തിന് എത്രമാത്രം വിലയുണ്ടെന്ന് പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല . ഈ മഹാമാരിയിൽ നിന്ന് രക്ഷപെടാനുള്ള പ്രധാന മാർഗ്ഗം തന്നെ വ്യക്തിശുചിത്വം ആണ് . അതിനാൽ ശുചിത്വമുള്ള നല്ല വ്യക്തികളായി നമുക്ക് അണിചേരാം . പകർച്ചവ്യാധികൾ ഇല്ലാത്ത നല്ലൊരു നാളെക്കായി കാത്തിരിക്കാം........

ഫിയോണ മരിയ ജിക്സൻ
6 D സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം