സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/കോവിഡ്19

കോവിഡ്19

ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന ഒരു വലിയ മഹാമാരിയാണ് കൊറോണ വൈറസ്.ചൈനയിൽ വുഹാൻ എന്ന സ്ഥലത്ത് ഒരാൾക്ക് വന്ന ഈ വൈറസ് ഇന്ന് ലോകമാകെ വ്യാപിച്ചിരിക്കുന്നു .ഈ വൈറസിനെ പ്രതിരോധിക്കാൻ ലോകം മുഴുവൻ വീട്ടിനുള്ളിൽ കഴിയുകയാണിപ്പോൾ. എല്ലാവരും ഐക്യത്തോടെ നിന്ന് ഇതിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നു.നമ്മുടെ ഡോക്ടർമാരും നഴ്സ്മാരും നമുക്കുവേണ്ടി ഒത്തിരി കഷ്ടപ്പെടുന്നുണ്ട്. സ്വന്തം ജീവൻ പോലും വകവെക്കാതെയാണ്‌ അവർ രോഗികളെ ചികിൽസിക്കുന്നത്.നമ്മുടെ കൊച്ചുകേരളത്തിൽ തൃശൂർ ജില്ലയിൽ ചൈനയിൽ നിന്നെത്തിയ ഒരു വിദ്യാർത്ഥിക്കാണ് കോവിഡ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനഫലമായി ആ രോഗി രോഗവിമുക്തമായി.എന്നാൽ ഇറ്റലിയിൽ നിന്നെത്തിയ ഒരു കുടുംബത്തിന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നു രണ്ടാംഘട്ടരോഗവ്യാപനം ആരംഭിച്ചു.തുടർന്ന് വിദേശത്തുനിന്നും എത്തുന്ന രോഗികളുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു.എന്നാൽ ആരോഗ്യപ്രവർത്തകരുടെയും അധികൃതരുടെയും പ്രയത്നഫലമായി കോവിഡ് രോഗമുക്തിനേടിയവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു.അമേരിക്ക, ഇറ്റലി പോലുള്ള രാജ്യങ്ങൾ കോവിഡിനു മുന്നിൽ പകച്ചു നിൽക്കുമ്പോൾ കേരളം കൊറോണയെ വരുത്തിയിലാക്കാനുള്ള തീവ്രശ്രമത്തിലാണ്.നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നിർദ്ദേശിച്ചതുപോലെ സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊറോണയെ ചെറുക്കുന്നതിനുള്ള ഏകപ്രതിവിധി. നിലവിൽ നാളിതുവരെയും കൊറോണക്കെതിരെയുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഇതിനുവേണ്ടിയുള്ള തീവ്രശ്രമത്തിലാണ്. നാം കൊറോണയെ ചെറുത്തുതോല്പിക്കുകതന്നെ ചെയ്യും.

ഋതുവർണ്ണ പ്രദീപ്
8 C സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം