കൊറോണ


                അകന്നീടാം നമുക്കിത്തിരി നാളെ ഒത്തിരി
അടുത്തിടാനായ്
പൊരുതീടാം ഒരുമയ്യോടെ കൊറോണ-
യെന്നൊരു ഭീകരനെ തുരത്തിടാനായ്
കഴുകീടാം കൈകൾ വൃത്തിയൊടെ എപ്പോഴും
പഠിച്ചീടാം ശുചിത്വത്തിൻ പുതിയ പാഠങ്ങൾ
കരുതലിൻ ദിനങ്ങളിൽ കരുതീടാം
നമുക്കോരോരോ അശരണരേയും
ആഘോഷങ്ങളില്ല യാത്രകളില്ല
സമ്പന്നനില്ല ദരിദ്രനില്ല
ഇന്നേവരും കേവലം മനുഷ്യർ മാത്ര-
മെന്നറിയുന്നീ നിമിഷം
പ്രാര്ത്ഥി്ച്ചീടുന്നു ഞാൻ അതിജീവന-
ത്തിൻ നല്ലൊരു നാളേയ്ക്കായ്.
                     

ദേവിക അനിൽ കുമാർ
10 C സെന്റ് മേരീസ് സി. ജി. എച്ച്. എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത