സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
മനുഷ്യന് അത്യാവശ്യം വേണ്ട സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കു.ആരോഗ്യ പൂർണമായ അവസ്ഥയാണ് നാമെല്ലാം ആഗ്രഹിക്കുന്നത്.രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം.ഈ അവസ്ഥ നിലനിർത്തുന്ന പ്രധാന ഘടകങ്ങളാണ് വ്യക്തി ശുചിത്വവും,പരിസര ശുചിത്വവും. ഇതിൽ വീടിനുള്ളിലെ ശുചിത്വത്തിൽ മെച്ചപ്പെട്ടവരാണ് കേരളീയർ എന്ന് പറയാറുണ്ട്.എന്നാൽ പരിസരം,പൊതുസ്ഥലം,സ്ഥാപനങ്ങൾ എന്നിവ വൃത്തിഹീനമാക്കുന്നതിൽ നാം മുൻപന്തിയിലുമാണ്.മാർബിൾ ഇട്ട തറയും,മണൽ വിരിച്ച മുറ്റവും വീടും നാം വൃത്തിയോടെ സൂക്ഷിക്കും എന്നാൽ ആ ഗേറ്റിനു വെളിയിൽ എന്തെല്ലാം മാലിന്യം ഉണ്ടായാലും അത് മാറ്റാൻ നാം തയ്യാറല്ല.അതുപോലെ പുറത്തേക്കു മാലിന്യങ്ങൾ വലിച്ചെറിയാറുമുണ്ട്.ജനങ്ങളിൽ ശുചിത്വബോധവും ഒപ്പം പൗരത്വബോധവും ഉണ്ടാവണം.ഓരോ നാടിൻറെയും ശുചിത്വം ഓരോ പൗരന്റെയും ചുമതലയായി കരുതണം.രോഗം വന്നിട്ടു ചികിൽസിക്കുക എന്നതാണ് നമ്മുടെ നാടിന്റെ രീതി എന്നാൽ തക്ക സമയത്തു രോഗപ്രതിരോധ നടപടികൾ വ്യക്തിശുചിത്വം ,പരിസര ശുചിത്വം,പോഷക സമൃദ്ധമായ ആഹാരം,വ്യായാമം എന്നിവ ചെയ്യുന്നത് വഴി രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും.ഈ ശീലങ്ങളൊക്കെയും ചെറുപ്പകാലത് വളർത്തിയെടുക്കേണ്ട ഒന്നാണ്."ചെറുപ്പകാലങ്ങളിൽ ഉള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം"എന്ന പഴമൊഴി വളരെ ശരിയാണ്.രോഗം വന്നിട്ടു ചികില്സിക്കുന്നതിലും നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്.രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കുക.വ്യക്തിശുചിത്വം,പരിസരശുചിത്വം പാലിക്കുക നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതുതന്നെയാണ് പറ്റിയ വഴി.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |