സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ ലക്ഷ്മിഗ്രാമം

ലക്ഷ്മിഗ്രാമം     

അമ്മേ ,നിൻ ഓർമ്മയ്ക്കായി...

ഒരു ചെറിയ ഗ്രാമമായിരുന്നു ചേരി ഗ്രാമം. പേരു പോലെ തന്നെ ആ ഗ്രാമത്തിന് ഭംഗിയോ വൃത്തിയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആ ഗ്രാമത്തിന് ഒരു ചെറിയ ഹോസ്പിറ്റൽ മാത്രമാണുണ്ടായിരുന്നത്.ഹോസ്പിറ്റലിലോ, ഡോക്ടറും നഴ്സുമായി ഒരേ ഒരാൾ.ആ ഗ്രാമത്തിന്റെ തലൈവി, ഐശ്വര്യം എല്ലാം അവരായിരുന്നു-ലക്ഷ്മി.ലക്ഷ്മിക്ക് ഒരേയൊരു മകൻ - രാജൻ. അവൻ രാജാവിനെ പോലെത്തന്നെയാണ് ജീവിച്ചിരുന്നതും.അവൻ ഒരു സത്സ്വഭാവിയായിരുന്നു. മാത്രമല്ല തന്റേതായ നല്ല ശീലങ്ങളും വൃത്തിയും വെടിപ്പും അവൻ വളർത്തി.ലക്ഷ്മിയുടെ ഭർത്താവ് ഒരു കള്ള് കുടിയനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം മരണപ്പെട്ടു. ആ ഗ്രാമം കണ്ടാൽ തന്നെ അറപ്പാവും. ഒരു വൃത്തിയും ഇല്ലാത്ത പരിസരം. എന്നാൽ ആ ഗ്രാമത്തിൽ ഏറ്റവും കൂടുതൽ വൃത്തിയുള്ള ഏക വീട് ലക്ഷ്മിയുടേതായിരുന്നു. അങ്ങനെ അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.ശാന്തമായ രാത്രികൾ. അലസമായ ദിവസങ്ങൾ. പെട്ടെന്ന് ആ ഗ്രാമത്തിന് ഒരു അഞ്ജാത രോഗം പിടിപെട്ടു. ആ ഗ്രാമത്തിൽ ഒരേയൊരു ഡോക്ടർ ലക്ഷ്മിക്ക് ആ രോഗം ഏതാണെന്ന് അറിയാൻ സാധിച്ചില്ല. അങ്ങനെ ഒരു ദിവസം രാജൻ അമ്മയോട് ചോദിച്ചു "അമ്മേ, ഈ രോഗം ഏതാണെന്ന് അമ്മക്ക് കണ്ടുപിടിച്ചുകൂടെ? അതിനനുസരിച്ച് നമുക്ക് മരുന്ന് ലഭ്യമാക്കിക്കൂടെ?". "മോനെ, ഈ രോഗം കണ്ടുപിടിക്കാനാവശ്യമായ സാങ്കേതിക വിദ്യകളോ മറ്റു ഉപകരണങ്ങളോ നമ്മുടെ പക്കലില്ല." ലക്ഷ്മി നിരാശയോടെ രാജനോട് പറഞ്ഞു. ദിവസവും ആയിരങ്ങൾ മരിച്ചുവീണു. ദിവസന്തോറും മരണസംഖ്യ ഉയർന്ന് വന്നു. ആ ഗ്രാമത്തിന്റെ രക്ഷകയായ ലക്ഷ്മിക്ക് ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. മൃതദേഹങ്ങൾ കുഴിച്ചിടാൻ പോലും സ്ഥലമുണ്ടായിരുന്നില്ല. എല്ലാവർക്കും ആശങ്ക ഏറി വന്നു.

അങ്ങനെയിരിക്കെ രാജന് ഒരു ദിവസം സന്ദേശം വന്നു."രാജാ ,രിജാ നിന്റെ അമ്മ പെട്ടെന്ന് തലകറങ്ങി വീണു. ബോധം വന്നപ്പോ നിന്നെ കാണണമെന്ന് പറഞ്ഞു". രാജൻ ഞെട്ടി. അവൻ വേഗം അമ്മയുടെ അടുത്തേക്ക് ചെന്നു. അവിടെ ചെന്നപ്പോൾ ലക്ഷ്മി നിരാശയോടെ പറഞ്ഞു "രാജാ ,ഈ രോഗത്തിന്റെ കാരണം ഞാൻ കണ്ടുപിടിച്ചു. നമ്മൾ നമ്മടെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ ശ്രമിച്ചില്ല." അമ്മേ അമ്മ പറയുന്നത് സത്യമാണോ?" രാജൻ ഞെട്ടി." മോനെ എനിക്കും ഈ രോഗം പിടിപെട്ടു കഴിഞ്ഞു. ഇനി ഈ രോഗം ഈ ഗ്രാമത്തിൽ നിന്നും പോയ്ക്കോളും.എന്നാൽ ഇനി ഈ രോഗം മാത്രമല്ല ഒരു രോഗവും നമ്മുടെ ഗ്രാമത്തിന് വരരുത്. ഈ ഗ്രാമം നീ വൃത്തിയും വെടിപ്പും ഉള്ള ഗ്രാമം ആക്കണം." വാക്കുകൾ പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ആ ഗ്രാമത്തിന്റെ രക്ഷകയായ ലക്ഷ്മി മരണപ്പെട്ടു. രാജൻ സങ്കടത്തിലാണ്ടു.. കാലങ്ങൾ പിന്നിട്ടു. രാജൻ ഗ്രാമത്തിന്റെ തലൈവനായി തിരഞ്ഞെടുക്കപ്പെട്ടു. രാജൻ തന്റെ അമ്മ നിർദ്ദേശിച്ച പോലെ തന്നെ അവൻ ആ ഗ്രാമത്തെ നല്ല വൃത്തിയായും ശുചിയായും വെച്ചു. മാത്രമല്ല ആ ഗ്രാമം തന്റെ അമ്മയുടെ ഓർമ്മയ്ക്കായി പീന്നീട് 'ലക്ഷ്മിഗ്രാമം' എന്നറിയപ്പെട്ടു പോന്നു. പിന്നീട് ആ ഗ്രാമത്തിന് ഒരു രോഗവും പിടിപ്പെട്ടില്ല.

അർച്ചിത ആർ
8 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ