കാറ്റിൽ ചാഞ്ചാടിയാടും നെൽക്കതിരുകൾ
മഴപെണ്ണിന്റെ കുളിരേറ്റു വാങ്ങുന്ന വയൽപൂക്കളും
പുഴ മേലേ ഓളങ്ങൾ പോലെ
മണ്ണോടു അണയുന്നു....
പച്ചവിരിച്ച മേടുകൾ തോറും
ചഞ്ചലമായി നിൽക്കുന്ന മരങ്ങൾ
അഗ്‌നിയായ് വെന്തുമരിക്കാൻ കിടക്കുന്ന ചില്ലകൾ മാത്രമായ്....
ചങ്ങലവട്ടയിൽ നിന്നുദിക്കുന്ന സൂര്യനിൽ-
സാന്നിധ്യമായ് എങ്ങും മായാത്ത കുന്നുകൾ
മിഴികൾ നനഞ്ഞുകൊണ്ടു
കാണുന്നു നിരവധി മണ്ണുമാന്തി യന്ത്രങ്ങൾ....
തെളിനീരിൽ നീന്തി ഉല്ലസിക്കുന്ന മീൻകുഞ്ഞുങ്ങൾ ആർത്തടിക്കുന്ന തിരകളെ നോക്കി പുഞ്ചിരിക്കുന്നു
ഉറ്റുനോക്കിടും ചൂണ്ടതൻ വിരലുകൾ ജീവന്റെ തുടിപ്പുകൾ നീരറ്റു വീണ്ടുപോയ്....
വിസ്മരിക്കുന്നു ഞാൻ പ്രകൃതിതൻ ചീളുകൾ
മായാത്ത ഓർമ്മകളായ് തങ്ങിടും വിചിത്രങ്ങൾ
വളയുന്നു നാം നഗരവീചികൾ
ഇതു പാടില്ല പാടില്ല നാളേക്കു പാടില്ല!