ഒരു കുറുമണ്ണിൽ നട്ടുനനച്ചാൽ
ഒരു മരമായിടും
ഒരു മരമൊരു വന്മരമായിത്തീർന്നാൽ
ഭുമിതണുത്തീടും
ആ മരമരുളും തണലിലൊരായിര
മാളുകളേന്തിടും
ഓമൽപറവകളായിരമായിര
മാഗതമായ് പാടും
ആ മരമരുളും കുളിരിൽ ചെടികൾ
ആകെ മറന്നാടും
കാറ്റും മഴയും വെയിലും മഞ്ഞും
കൂട്ടി നുണഞ്ഞീടും
ഒരു കുരു മണ്ണിൽ നട്ടു നനച്ചാൽ
ഒരു മരമായിടും
ആ മരമൊരു വന്മരമായിത്തീർന്നാൽ
അരുതരുതേ-
വൻമരമിതിനെ
വെട്ടി നശിപ്പിച്ചീടരുതേ.