ഗഗനമാകുന്ന മെത്ത കാർമേഘങ്ങളാൽ
മുടുന്ന തുലാമാസത്തിൽ
വീഴുന്നു ഓരോ മഴത്തുള്ളികൾ....
ഒരു ചെറു മാവിൻ
തൈയുമായി ഉണ്ണിയിതാ
അവന്റെ മുറ്റത്തേക്ക്....
മണ്ണു കിളച്ചു വിയർത്തവൻ...
മെല്ലെ മണ്ണിനെ തലോടി
ചെറു വൃക്ഷം മണ്ണിൻ മടിയിലേക്ക്...
ഇറക്കി വച്ചു...
തുലാമഴയും കൊണ്ടു ആ വൃക്ഷം തളിർത്തു വളർന്നു.........
മാവിൻ ചുറ്റും കൂടിയതാ ഒട്ടേറെ കിളികൾ......
പഴുത്ത മാങ്ങകളുടെ മാധുര്യവും ഗന്ധവും ആസ്വദിച്ചെത്തി
മാനവരാശിയും.......
പൂക്കാനോ..... കായ്ക്കാനോ... കഴിയാതെയാ മാവാകെ മാറി.........
മാനവർ തന്നെ മാവിന് ചുറ്റുവും വിഷങ്ങൾ ഏകി....
ആ വിഷത്തെ പ്ലാസ്റ്റിക് എന്ന് ആരോ വിളിച്ചു.........
അവർ വിതച്ച വിഷത്തിൽ തന്നെ അവർ കീഴ്പെട്ടു....
പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണീർ അവർ കണ്ടു നിന്നു.......
വിവേകം മെല്ലെ ഉയർന്നപ്പോൾ ലോകമാകെ മാറിപോയി...
മാനവരാശി കൈകോർത്തു... ഒരു നാളെക്കു വേണ്ടി... പ്രകാശത്തിന്നു വേണ്ടി...
ഇനി ഒരേ ഒരു ചിന്ത
വിഷമില്ലിനീ ലോകത്ത്
ഒരു തൈയും ഇനി നശിക്കയില്ല.............