ഇന്നെൻ ലോകമേ......
എത്രനാളിനി നീ നീളുമെന്നാശങ്കയിൽ
ഞാനാണ്ടു പോകവേ
കരുതലിൽ കരങ്ങളായ് ഈ കൊച്ചു കേരളം
ഭാരതാംബയ്ക്കു മുന്നിൽ തിളങ്ങുന്നു ഇന്നും
നെഞ്ചിൽ ചുടുചോരയും കയ്യിൽ പ്രതിരോധവുമായ്
നമുക്കൊരു യുദ്ധം കുറിയ്ക്കാം
നാടിനെ കാക്കുന്ന പഴശ്ശിയായ് മുഖ്യനും
ജാൻസിയായ് മേവിടും ടീച്ചറുമാകണം നമ്മളെന്നീ കേരള ജനത
സാനിറ്റൈസർ എന്ന പ്രതിരോധവും
മാസ്ക്കുകൾ എന്ന പടച്ചട്ടയും
ചേർത്തൊരു മതിലു പണിയാം കോവിഡിനെതിരെ