സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ആരോഗ്യത്തിന്റെഅടിത്തറ

 ആരോഗ്യത്തിന്റെഅടിത്തറ    

രാഷ്ട്ര നിർമാണ പ്രക്രിയയിൽ ഓരോ പൗരനും തന്റെതായ്സ്വാധീനം ചെലുത്തുന്നുണ്ട്. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് മാത്രമേ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാൻ ആകു. ആരോഗ്യം എന്നത് ശാരീരികമായി മാത്രമല്ല മാനസികമായും ഉള്ള ആരോഗ്യം കൂടി പ്രധാനമാണ് .ആരോഗ്യമുള്ള തലമുറയാണ് നാടിന്റെ സമ്പത്ത്. ആരോഗ്യത്തിന് അടിത്തറയാണ് ശുചിത്വം. ശുചിത്വമില്ലായ്മയും മാറിയ ജീവിതരീതികളും കേട്ടുകേൾവിയില്ലാത്ത രോഗങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. covid nineteen പോലുള്ള മഹാമാരികൾ ലോകത്തെതന്നെ ഭീതിയിൽ ആഴ്ത്തി ഇരിക്കുകയാണ്. പ്രപഞ്ചം തന്നെ കീഴടക്കി എന്ന് കരുതുന്ന മനുഷ്യർ ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ ഇനി എന്ത് എന്നറിയാതെ നിൽക്കുകയാണ്. ലോകം മുഴുവൻ ഒരു സൂക്ഷ്മ കണികയോടു നടത്തുന്ന യുദ്ധത്തിൽ നാം എന്ന പടയാളിയുടെ സംഭാവനയാണ് സാമൂഹിക അകലം പാലിക്കുന്നത് വ്യക്തി ശുചിത്വം പാലിക്കുന്നതും. ഏതൊരു രോഗത്തെയും ചെറുത്തുതോൽപ്പിക്കാൻശുചിത്വത്തിലൂടെ സാധിക്കും .ശുചിത്വം എന്നത് ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കരുത് .പരിസരശുചിത്വവും അതുപോലെ പ്രധാനമാണ്. ഒരാളുടെ ശ്രദ്ധക്കുറവ് ഒരുപാട് പേർക്ക് രോഗം വരാൻ കാരണമാവും .നാമോരോരുത്തരും സാമൂഹ്യ ജീവികളാണ് മറ്റുള്ളവരുമായുള്ള ഇടപെടലുകൾ അവർക്ക് രോഗം പകരാൻ കാരണമാകും. ഒട്ടുമിക്ക അസുഖങ്ങളുടെയും അടിത്തറ ശുചിത്വമില്ലായ്മ തന്നെയാണ് .കോവിഡ് ലോകത്തെ കീഴടക്കിയപ്പോൾ നമ്മുടെ സർക്കാർ നമ്മളോട് ആവശ്യപ്പെട്ടത് വ്യക്തി ശുചിത്വം പാലിക്കാനും സാമൂഹിക അകലം പാലിക്കാനും ആണ്. ഒരുപക്ഷേ ഈ മഹാമാരി നമ്മുടെ പല ശീലങ്ങളും മാറ്റിക്കഴിഞ്ഞു. മനുഷ്യർ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിയപ്പോൾ നമ്മുടെ പല ശീലങ്ങളും നമ്മൾ ഉപേക്ഷിച്ചു .പൊതുസ്ഥലത്ത് തുപ്പുന്നത് മാലിന്യങ്ങൾ വലിച്ചെറിയുന്നതും എല്ലാം നാം പാടെ മാറ്റി കഴിഞ്ഞു ഇന്ന് നമ്മൾ പ്രതിരോധത്തിന്റെ പാതയിലാണ്. കൈകൾ ഇടയ്ക്കിടെ കഴുകുന്നതും അകലം പാലിക്കുന്നതും ശുചിത്വവും എല്ലാം നമ്മുടെ ജീവിതത്തിലെ ഭാഗമായിത്തീർന്നു. ഉത്തരവാദിത്വമുള്ള ഒരു പൗരൻ എന്ന നിലയിൽ ശുചിത്വം പാലിക്കുകയാണ് നമുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം ഇന്ന് നമ്മൾ അതിനെ കുറിച്ച് ബോധവാന്മാരാണ്. രോഗങ്ങൾ കൂടുതൽ പടരാതിരിക്കാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ട അതിനെക്കുറിച്ച് മറ്റാരെക്കാളും നന്നായി നമുക്കറിയാം. പക്ഷേ ആ തിരിച്ചറിവിനുവേണ്ടി ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നൽകേണ്ടിവന്നത് ഒരു ദുഖകരമായ സംഭവം തന്നെയാണ്. ഈ അടച്ചിടൽ കാലത്ത് നമുക്ക് സ്വയം തീരുമാനമെടുക്കാം. ഇനി ഒരു അടച്ചിടൽക്കാലം വരാതിരിക്കാൻ വേണ്ടി ശുചിത്വം പാലിക്കാം ആരോഗ്യമുള്ള ഒരു തലമുറ നമുക്ക് ഉണ്ടാകട്ടെ

അനഘ
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം