സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ ധനം. ബലമുള്ള മനസ്സിലേ നല്ല ചിന്തകൾ ഉണരൂ. ശുചിത്വം വല്ലപ്പോഴും ഉണ്ടാവേണ്ടതല്ല മറിച്ച് അതൊരു ശീലമായിരിക്കണം. ശുചിത്വം രണ്ടു വിധമുണ്ട് വ്യക്തിശുചിത്വവും പരിസത്വവും.വ്യക്തിശുചിത്വം ഉണ്ടായിരിക്കുന്നതിനു വേണ്ടി നാം ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ശരീരം ശുചിയാക്കുവാൻ വേണ്ടി ദിവസത്തിൽ രണ്ടു നേരമെങ്കിലും കുളിക്കണം. അതുപോലെ രാവിലെയും വൈകിട്ടും ഭക്ഷണശേഷം നമ്മുടെ പല്ലുകൾ വൃത്തിയാക്കണം.കുട്ടികളായ നമുക്ക് നഖം വെട്ടിയും ഇടക്കിടക്ക് കൈകളും കാലുകളും കഴുകിയും വ്യക്തി ശുചിത്വം പാലിക്കാം .നമ്മൾ എപ്പോഴും വൃത്തിയുള്ളതും കാലാവസ്ഥക്ക് അനുകൂല വ്യമായ വസ്ത്രങ്ങൾ ധരിക്കണം. വ്യക്തി ശുചിത്വം പോലെ പ്രധാനപ്പെട്ട താണ് പരിസര ശുച്ചിത്വം. സമൂഹത്തിലായിരിക്കുമ്പോൾ തുമ്മലോ, ചുമയോ വരുമ്പോൾ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ ചെയ്യണം. പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യാൻ പാടില്ല. നമ്മുടെ മാലിന്യങ്ങൾ വലിച്ചെറിയാൻ പാടില്ല .ശുചിത്വം ഉണ്ടെങ്കിൽ അസുഖങ്ങൾ താനേ കുറഞ്ഞുകൊള്ളും .വ്യക്തിശുചിത്വത്തിന്റെ മഹത്യം ഈ നാളുകളിൽ നാം മനസ്സിലാക്കിയതാണല്ലോ? നമ്മുടെ അജ്ഞാത ശത്രുവായ കൊറോണാ വൈറസിനെ തുരത്താൻ സാമൂഹിക ശുചിത്വം നമ്മേ ഒരു പാട് സഹായിച്ചില്ലേ? രോഗം വരുമ്പോൾ മാത്രം ശുചിത്വത്തേക്കുറിച്ച് ചിന്തിക്കാതെ ശുചിത്വത്തെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാറ്റാം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |