കൊറോണാ ,കൊറോണാ നിന്നെ ഞങ്ങൾ
പേടിച്ചിരിക്കുന്ന കാലമാണേ
ഉലകം ചുറ്റി ഓടിനടക്കും നീ
മരണം വിതച്ചുകൊണ്ടെങ്ങോട്ടാ ?
നിന്നെ തുരത്തുവാൻ തൂത്തെറിയാൻ
മാസ്കുകൾ മാത്രം മതിവരില്ല
കൈകൾ കഴുകി നാം മുന്നേറുക
ചങ്ങല പൊട്ടിച്ചു നീങ്ങീടുക
കൂട്ടമായ് നിന്നാൽ നീ വരുമോ ?
വീട്ടിലിരുന്നാൽ നീ മാറുമോ ?
വീടുകൾ വിട്ടെങ്ങും പൊയിടല്ലേ
നാട്ടിലിറങ്ങി നടന്നിടല്ലേ
കോവിടേ നിന്നെ അങ്ങോടിച്ചിടാൻ
ഒന്നിച്ചു നിന്നു നാം പൊരുതിടുമേ
നീയൊന്നു പൊയിടൂ വേഗമൊന്നു
പോയിട്ടു നീയിനീം വന്നിടല്ലേ