കുട്ടികൾക്ക് ഗണിത ശാസ്ത്രത്തിൽ താല്പര്യം ജനിപ്പിക്കുക, ഗണിത പഠനം രസകരമാക്കുക എന്നി ലക്ഷ്യങ്ങളോടു കൂടിയാണ് ഞങ്ങളുടെ സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്.ദേശീയ ഗണിത ശാസ്ത്ര ദിനമായ ഡിസംബർ  22 ന് കുട്ടികൾക്കായി ഗണിതശാസ്ത്ര ക്വിസ് നടത്തുകയും പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജനെ പരിചയപ്പെടുത്തുകയും ചെയ്തു.കുട്ടികൾ നിർമ്മിച്ച പഠനസാമഗ്രികൾ ഫോട്ടോയെടുത്ത് വീഡിയോ രൂപത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.

ഉല്ലാസ ഗണിതം