ഓർത്തീടേണം നമ്മളെന്നും
നന്ദിയോടെ ഓർത്തീടേണം
നന്മയാർന്ന ജീവിതങ്ങൾ
പുണ്യമുള്ള ജീവിതങ്ങൾ.
മഹാമാരി പടർന്നപ്പോൾ
ഭീകരമായി മാറിയപ്പോൾ
ഡോക്ടർമാരും, നേഴ്സുമാരും
നിസ്വാർത്ഥമായി വേല ചെയ്തു.
ആരോഗ്യത്തിൻ പാലകരും
പോലീസിന്റെ സേനയുമെല്ലാം
ചെയ്ത നല്ല സേവനങ്ങൾ
നന്ദിയോടെ ഓർത്തീടുന്നു.