അഭിമാനിച്ചിടേണം ,നന്ദിയേകിടേണം
ആരോഗ്യ വകുപ്പിന്റെ കരുതലോർത്ത്
കൊറോണ വൈറസ് പടരാതിരിക്കുവാൻ
അവർ ചെയ്യും ത്യാഗങ്ങൾ മറന്നീടല്ലേ
രാവിലും പകലിലും ഒന്നുപോലെ
നാടിനു വേണ്ടിയവരധ്വാനിക്കുന്നു
മറ്റൊന്നും ചെയ്യാൻ നമുക്കാവില്ലെങ്കിലും
അവർ പറയും കാര്യങ്ങൾ അനുസരിച്ചീടുക