സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/മുത്തശ്ശിയുടെ ഉപദേശം

മുത്തശ്ശിയുടെ ഉപദേശം

മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മിന്നുവിനെയും ചിന്നു വിനെയും ഉമ്മറത്തിരുന്ന മുത്തശ്ശി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു കൊണ്ട് വിളിച്ചു. "മക്കളിങ്ങുവന്നേ,കഥ പറഞ്ഞു തരാം”.രണ്ടുപേരും ഓടിച്ചെന്നു. ദേഹമാസകലം ചെളി."രണ്ടുപേരുംപോയി സോപ്പുപയോഗിച്ചു കൈകാലുകൾ കഴുകി വരൂ”, മുത്തശ്ശി പറഞ്ഞു."വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ രോഗാണുക്കൾ വളരാൻ ഇടയാക്കും.നമ്മൾ വ്യക്തിശുചിത്വം പാലിക്കാതിരുന്നാൽ നമുക്കു അസുഖങ്ങൾ പിടിപെടും.ദിവസവും കുളിച്ചു വ്യത്തിയുള്ള വസ്ത്രം ധരിക്കണം" മുത്തശ്ശി വിശദീകരിച്ചു കൊടുത്തു. ചിന്നുവിനു ജലദോഷം ആയിരുന്നു.അവൾ ഉറക്കെ ഒന്നു തുമ്മി. "തുമ്മുമ്പോഴുംചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മറയ്ക്കാൻ മറക്കരുത്. അല്ലെങ്കിൽ മറ്റുള്ളവരിലേക്ക് അസുഖങ്ങൾ പകരാൻ കാരണമാകും.പ്രത്യേകിച്ചും ഈ കൊറോണ കാലത്ത്”. ശുചിത്വത്തേക്കുറിച്ചും സാമൂഹിക അകലം പാലിക്കുന്നതിനേക്കുറിച്ചും പറഞ്ഞു പറഞ്ഞു സന്ധ്യയായതറിഞ്ഞില്ല ." രണ്ടുപേരും പോയിക്കുളിച്ചു പ്രാർത്ഥിക്കുക....” മുത്തശ്ശി പറഞ്ഞു. "അയ്യോ! അപ്പോൾ കഥയോ?"മിന്നു ചോദിച്ചു."അതു നാളെയാവാം”, മുത്തശ്ശി പറഞ്ഞു. ഉറങ്ങാൻ കിടക്കുമ്പോഴും കുട്ടികൾ ഓരോ സംശയങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.

അലൻ സോമി
3 സി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ