സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ
പ്രകൃതി നമ്മുടെ അമ്മ
രാമപുരം ഗ്രാമത്തിലെ ഒരു കർഷകൻ ആയിരുന്നു രാഘവൻ . അദ്ദേഹത്തെ കർഷകൻ എന്നു പറയുന്നതിനേക്കാൾ നല്ലത് പരിസ്ഥിതി പ്രവർത്തകൻ എന്നു പറയുന്നതാണ് .രാഘവൻ ചേട്ടന് കുടുംബം ഇല്ല .ആരെങ്കിലും അദ്ദേഹത്തോട് കുടുംബം എവിടെയാണെന്ന് ചോദിക്കുമ്പോൾ മരങ്ങൾ ചെടികൾ എന്നിവയെ ചൂണ്ടികാണിക്കും .എന്നിട്ട് പറയും ഇതാണ് എന്റെ കുടുംബം .ആ നാട്ടിലെ മിക്ക മരങ്ങളും അദ്ദേഹം നട്ട താണ് .അങ്ങനെ ഇരിക്കെ കോവി ട്ട് 19 എന്ന ഒരു രോഗം പടർന്നു . അതിനെ തുടർന്ന് പ്രധാന മന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു .അതിനിടയിൽ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ഇറ്റലി യിൽ നിന്നും വന്നു .സുഹൃത്തിനു ഈ രോഗം ഉണ്ടായിരുന്നു അത് അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നു .കുറച്ചു ദിവസത്തിനു ശേഷം രാഘവൻ ചേട്ടന് ചുമ ജലദോഷം എന്നിവ ഉണ്ടായി .അതുകൊണ്ട് ചേട്ടൻ ആശുപത്രിയിൽ പോയി .പരിശോധനയിൽ ഈ രോഗം ആണെന്ന് മനസിലായി .ഉടൻ തന്നെ പ്രത്യേക വാർഡിൽ മാറ്റുക ഉണ്ടായി .രാഘവൻ ചേട്ടന് കിട്ടിയ മുറി പുറത്തെ കാഴ്ചകൾ കാണാൻ സാധിക്കുന്ന ഒരു ഇടം ആയിരുന്നു. അവിടെ മുഴുവൻ മരവും ചെടിയും ആയിരുന്നു.അതിൽ മിക്ക മരങ്ങളും അദ്ദേഹം നട്ട താണ് .മരങ്ങൾ ഉള്ളതിനാൽ ശുദ്ധ വായു കിട്ടുമായിരുന്നു .അവിടെ നല്ല കാറ്റു ഉണ്ടായിരുന്നു .ആ കാറ്റിൽ മരങ്ങൾ ആടി കളിക്കുന്നത് ആസ്വദിച്ചു ഇരുന്നത് കൊണ്ട് ദിവസം കടന്നു പോവുന്നത് അറിഞ്ഞില്ല.കുറച്ചു ദിവസത്തിനു ശേഷം രാഘവൻ ചേട്ടന്റെ രോഗം മാറി .ആശുപത്രിയിൽ നിന്നും അദ്ദേഹം വീട്ടിലേക്ക് പോയി .വീണ്ടും അദ്ദേഹം പ്രകൃതിയെ നേരിട്ട് സ്നേഹിക്കാനും പരിചരണം ചെയ്യാനും തുടങ്ങി. കൂട്ടുകാരെ, രാഘവൻ ചേട്ടന്റെ ജീവിത ശൈലി നമുക്ക് ഒരു വലിയ മാതൃക ആണ് . അതുകൊണ്ട് കുട്ടികൾ ആയ നമ്മളും പ്രകൃതിയെ സ്നേഹിക്കുകയും അവയെ നശിപ്പിക്കാൻ നോക്കാതെ വളർത്താൻ നോക്കുകയും ചെയ്യണം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |