ഇന്നെന്റെ മുറ്റത്തെ തൈമാവിൽ ഒരു പക്ഷി
ഈണം കുറിക്കുന്നു ദുഃഖരാഗം
എന്നും പുലരിക്ക് താളം പിടിക്കുന്ന
ഈരടി കേൾക്കാത്തതെന്തു പറ്റി ?
മിന്നുന്ന സ്വപ്നങ്ങൾ എത്രയോ നെയ്തുട്ടി
മണ്ണിൽ നിനച്ചെന്നും ജീവിത അഹങ്കാരം
കണ്ണു കാണാതെ നടന്നവനായി
എണ്ണിയാൽ തീരാത്ത ആഗ്രഹങ്ങൾമനക്കോട്ടയായി
എന്നിലൊരുത്തൻ കാൺകെ
ദെണ്ണം വരും നാൾ ഓർത്തിടാനായി
വമ്പു കാട്ടിതൻ കീഴിൽ ഒതുക്കാനായി
തമ്പടിച്ചവർ നിശ്ചലരായ്
സൂക്ഷ്മം നിസാരം കൊറോണ മഹാമാരി
നരനിൽ പടർത്തി മഹാമാരി ആയി
മണ്ണിൽ അഹം കൊണ്ട് കാലം കൊണ്ടവൻ
ഇന്നിതാ ബന്ധിച്ച കട്ടിലായ്
ഓർക്കുക നാമെല്ലാം തീർത്തും നിസാരരായി
ദൈവിക ശ്രദ്ധ വിളിയാൽ നാം
സംസ്കരിച്ചിടാം ജീവിത പാപങ്ങൾ
ഹൃദ്യരാം സർബോധ മനുഷ്യരേ.......