കൊറോണയെന്നൊരു മഹാമാരി
മരണഭീതി പരത്തുന്നു
നാടിനെയാകെ വലയ്ക്കുന്നു
കഷ്ടത കൂട്ടി നിറയ്ക്കുന്നു.
എന്നാൽ ഞങ്ങൾ തളരില്ല
സോപ്പിട്ടവനെ പുറത്താക്കും
കൈകൾ ശുചിയായി കഴുകീടും
സാമൂഹ്യ അകലം പാലിക്കും .
ഗവൺമെന്റിന്റെ നിയമങ്ങൾ
നന്മയായ നിയമങ്ങൾ
കൃത്യമായി പാലിച്ചങ്ങനെ
കൊറോണയെ പുറത്താക്കും.
സോപ്പിട്ടവനെ പുറത്താക്കും.