ജീവസ്പർശം


പരിസ്ഥിതിയെൻ അമ്മയെന്നതും
പ്രകൃതിയെൻ ദൈവമെന്നതും
മറന്നിടാമോ മർത്ത്യരെ.
മനുഷ്യ ജീവനാധാരം
പരിസ്ഥിതിയായിടുമെന്ന
ജീവിതത്ത്വത്തെ, വിസ്മരിച്ചീടുന്ന
മാനവനോടു പ്രകൃതി തൻ
രോക്ഷത്തിൻ താണ്ഡവനൃത്തത്തിൽ
ആടിയുലയുന്ന, ജീവസ്പർശം.
വെട്ടിനിരത്തുന്ന വനങ്ങളും,
മണ്ണിട്ട് മൂടുന്ന പാടവും,
ദിശമാറിയൊഴുകുന്ന നദികളുമെല്ലാം
മാനവപ്രവൃത്തി തൻ
പ്രതികാരമെന്നറിവതുണ്ടോ.
സ്നേഹിക്കു പരിസ്ഥിതിയെ
ലഭിച്ചീടും മൃത്യജ്ഞനി തന്നെ
പ്രകൃതി തൻ മടിത്തട്ടിൽ നിന്ന്.

 

ദേവിക മനോജ്
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത