ആരുമില്ലാരുമിന്നെങ്ങുമില്ല
റോഡിലും നാട്ടിലും ആരുമില്ല...
ആരാരുമെങ്ങോട്ടും പോകുന്നില്ല...
സമരങ്ങളില്ല രാഷ്ട്രീയമില്ല...
കുടിയന്മാരുടെ നിർത്തവിശേഷമില്ല...
ജാതിയില്ലാർക്കും മതവുമില്ല...
മാനുഷനെങ്ങും പരാതിയില്ല...
ജങ്കില്ല ജങ്ക്ഫുഡിൻ അഡ്രസ്സ് ഇല്ല...
കഞ്ഞി കുടിക്കാൻ മടിയുമില്ല...
ചക്കയ്ക്കും മാങ്ങയ്ക്കുംപഞ്ഞമില്ല...
പഴമയിലേക്ക് പോകാൻ മടിയുമില്ല...
ഷേക്ക്ഹാൻറും ആലിംഗനവുമില്ല...
കൈകൂപ്പി നമിക്കുവാൻ മടിയൊട്ടുമില്ല...
നന്മയ്ക്കൊരിക്കലും മരണമില്ല...
പ്രളയം നമ്മളെ തോൽപ്പിച്ചില്ല...
കോറോണയു നമ്മുക്കൊരു പ്രശ്നമല്ല...
ഒന്നിച്ച് നിൽക്കാം ഒന്നിച്ച് പൊരുതാം.
കൂടെയുണ്ടൊരുപററം ദൈവതുല്യർ.
നാമിക്കാലവും അതിജീവിക്കും.
തെല്ലൊരു സംശയം വേണ്ടതിലൊട്ടും