കൊറോണക്കാലത്തെ അനുഭവങ്ങൾ
വീട്ടിലിരിപ്പിന്റെ അനുഭവങ്ങൾ
അല്പമായിട്ടൊന്നു പറഞ്ഞീടാം
നല്ലതാം അനുഭവം പങ്കുവയ്ക്കാം.
അച്ഛനും അമ്മയും കൂടെയുണ്ട്
കൂടെക്കളിക്കുവാൻ ചേട്ടനുണ്ട്
അമ്മയെ ഞങ്ങൾ സഹായിച്ചീടും
നാടൻ കറികൾ ഉണ്ടാക്കീടും
ചക്ക പെറുക്കും ,ചക്കവറുക്കും
ചക്കക്കുരുവോ കറിയും വയ്ക്കും
അച്ഛൻെറ കൂടെ നടന്നു ഞങ്ങൾ
പച്ചക്കറികൾ പലതും നട്ടീടും
പൂന്തോട്ടത്തിലെ പുല്ലു പറിക്കും
ചെടികളെ നന്നായി പരിപാലിക്കും