സ്വപ്നം

നീനുവും കിങ്ങിണിയും നല്ല കൂട്ടുകാർ ആണ്. നീനു സ്കൂളിൽ പോകുമ്പോൾ റോഡ് വരെ കിങ്ങിണിയും പോകും.വൈകുന്നേരം അവൾ വരുമ്പോൾ കിങ്ങിണി ഓടിച്ചെന്നു കാലിൽ ഉരുമും . ഇന്ന് സ്കൂൾ തുറക്കുന്ന ദിവസം ആണ്. അവധിക്കാലത്തെ വിശേഷങ്ങൾ കൂട്ടുകാരോട് പറഞ്ഞുകൊണ്ട് നീനു നടന്നു. അതാ ഒരു പാമ്പ്. പക്ഷെ നീനു അത് കാണുന്നില്ല. കിങ്ങിണി പാമ്പിനു നേരെ ചാടി. നടുഭാഗത്താണ് അവൾക്ക് പിടുത്തം കിട്ടിയത്.പാമ്പ് വേദന കൊണ്ട് കിങ്ങിണിയെ ചുറ്റി വരിഞ്ഞു. കിങ്ങിണി ശ്വാസം കിട്ടാതെ ഞെരിഞ്ഞ് അമർന്നു. നീനുവും കൂട്ടുകാരും അലറി കരഞ്ഞു.

നീനു.... നീനു... എണീക്ക്, സ്കൂളിൽ പോകാറായി. അമ്മ അടുക്കളയിൽ നിന്ന് വിളിക്കുന്നു. നീനു കണ്ണ് തുറന്നു അതാ കിങ്ങിണി പൂച്ച മേശയുടെ താഴെ കിടന്ന് ഉറങ്ങുന്നു. അവൾ കിങ്ങിണിയുടെ ചെവിയിൽ ഒന്ന് തലോടി എന്നിട്ട് അടുക്കളയിലേക്ക് ഓടി.

ജിയ മരിയ ജോസ്
1 എ സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ