സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കരടിയും തേനീച്ചകളും

കരടിയും തേനീച്ചകളും

വിശന്നു വലഞ്ഞ ഒരു കരടി കാട്ടിൽ ഇരതേടി നടക്കുകയായിരുന്നു. വഴിയിൽ ഒരു മരത്തിനു മുകളിൽ തേനീച്ച കൂട് കണ്ടു. അതുകണ്ട് കരടിക്ക് വളരെ സന്തോഷമായി. അത് മെല്ലെ അടുത്തേക്ക് ചെന്ന് മണത്തുനോക്കി. ആ സമയത്താണ് തേൻ ശേഖരിക്കാൻ പോയ തേനീച്ചകൾ തിരിച്ചെത്തിയത്. അപകടം മനസ്സിലാക്കിയ ഒരു തേനീച്ച കരടിയുടെ മൂക്കിൽ ആഞ്ഞു കുത്തി. കരടി വേദനകൊണ്ട് പുളഞ്ഞു. ദേഷ്യത്തോടെ തന്റെ കൂർത്ത നഖങ്ങൾ ഉപയോഗിച്ച് കരടി തേനീച്ച കൂട് നശിപ്പിക്കാൻ ശ്രമിച്ചു. തേനീച്ച കൂട് തൊട്ട ഉടനെ തേനീച്ചകൾ എല്ലാം കരടിയെ ആക്രമിക്കാൻ പാഞ്ഞു വന്നു. പാവം കരടി തന്റെ ജീവനും കൊണ്ട് അവിടുന്ന് ഓടി. തേനീച്ചകൾ കരടിയെ പിന്തുടർന്നു. ഒടുവിൽ കരടിക്ക് തന്റെ ജീവൻ രക്ഷിക്കാനായി ഒരു കുളത്തിൽ ചാടേണ്ടി വന്നു.

ഗുണപാഠം: അഹങ്കാരം കൊണ്ട് നിസ്സാര കാര്യങ്ങൾക്കായി വലിയ അപകടത്തിൽ ചെന്ന് ചാടരുത്.

നിദ ഫാത്തിമ
1 എ സെന്റ് മേരീസ് എൽ പി എസ് അരുവിത്തു
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ