സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ/അക്ഷരവൃക്ഷം/ കൊറോണയും പ്രകൃതിയും

കൊറോണയും പ്രകൃതിയും

കണ്ടവർ തമ്മിൽ കാണാതിരുന്നപ്പോൾ
മിണ്ടിയവർ തമ്മിൽ മിണ്ടാതിരുന്നപ്പോൾ
സ്നേഹമില്ലാത്തവർ തമ്മിൽ കൂട്ടരായി
ഈ ശീലം നമ്മളിൽ നല്ലതായി .......
നാടിൻറെ നന്മയ്ക്കായി നമ്മൾ മാറി
നാട്ടിലെങ്ങും നമ്മൾ നന്മ പാകി
നിയമവും നിയമപാലകരുമാങ്ങോന്നായി .....
നാടും നാട്ടുകാരുമങ്ങോന്നായി ......
വീടും പുരയിടവും വൃത്തിയാക്കി
ഇതെന്നും നല്ലൊരു ശീലമാക്കി
പാടത്തു കർഷകർ ഏറെയായി
പാടം നിറയെ തൈകളായി
പൂക്കളും കായ്കളും ഏറെയായി
പാടം നിറയെ കിളികളായി
ആരോഗ്യവും സമ്പത്തും വന്നു ചേർന്നു
കൊറോണയെന്നൊരു ഭീതി മാറി
നാടെങ്ങും നല്ലൊരു കാഴ്ചയായി .
     

അഭിനന്ദ് കൃഷ്ണൻ ജി
IV A സെൻറ് മേരീസ് എൽ പി എസ് തേക്കുപാറ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത