സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം/അക്ഷരവൃക്ഷം/സിംഹത്തിന്റെ പേടി
സിംഹത്തിന്റെ പേടി
പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു സിംഹം ജീവിച്ചിരുന്നു. പക്ഷികൾക്കും മൃഗങ്ങൾക്കുമെല്ലാം സിംഹത്തെ വലിയ പേടിയായിരുന്നു. പക്ഷേ മഹാ ധൈര്യശാലിയായ സിംഹത്തിനു കാട്ടിലെ പൂവൻകോഴിയുടെ കൂവൽ കേൾക്കുന്നത് പേടിയായിരുന്നു. സിംഹം ഒരു ദിവസം കാടിനടുത്തുള്ള ഒരു വീടിന്റെ അരികിലെത്തി. അവിടെ സിംഹം കണ്ടത് ആ കാട്ടിലെ പൂവൻകോഴിയും ഒരു തടിച്ചു കൊഴുത്ത കഴുതയും തമ്മിൽ വർത്തമാനം പറയുന്നതാണ്. ആ കഴുതയെ കിട്ടിയാൽ തനിക്കു വിശപ്പടക്കാമെന്ന് വിചാരിച്ചു സിംഹം കഴുതയെ കൊതിയോടെ നോക്കാൻ തുടങ്ങി. കഴുത പേടിച്ചു വിറച്ചു പോയി. കാര്യം മനസ്സിലാക്കിയ പൂവൻ കോഴി പെട്ടെന്ന് ഒരു കൂവൽ. സിംഹം പേടിച്ച് ഓടി. കഴുത വിചാരിച്ചു ഒരു പൂവൻ കോഴിയുടെ സ്വരം കേട്ട് സിംഹം പേടിച്ചെങ്കിൽ വലിയ മ്യഗമായ തന്നെ സിംഹത്തിനു പേടിയായിരിക്കും. പിറ്റേന്ന് സിംഹത്തെ ഒന്നു പേടിപ്പിക്കാം എന്ന വിചാരത്തിൽ കഴുത സിംഹത്തിന്റെ അടുക്കലേക്ക് ചെന്നു. കഴുത ഒറ്റക്കാണെന്ന് കണ്ടതും സിംഹം ചാടി വീണ് കഴുതയെ അടിച്ചു വീഴ്ത്തി ഗുണപാഠം: ആലോചന കൂടാകെയുള്ള പ്രവർത്തി ആപത്തിൽ എത്തിക്കും.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |