സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കരുതലോടെ


പ്രതിരോധിക്കാം കരുതലോടെ

ഒരു ദിവസം ഞാൻ എഴുന്നേറ്റ് വന്നത് 'കൊറോണ' എന്ന മഹാമാരിയുടെ വാർത്ത കേട്ടാണ്. പിന്നെ ഞാൻ എന്റെ പരിപാടി എല്ലാം കഴിഞ്ഞ് വാർത്ത കേൾക്കാൻ ഇരുന്നു, ഓരോ ദിവസവും കൊറോണ എന്ന മഹാമാരി നമ്മുടെ നാട്ടിലെ ജനങ്ങളിൽ പിടിപെട്ടുകൊണ്ടിരുന്നു. ഈ കാലം വൈറസ് യുദ്ധം ആണെന്ന് എനിക്ക് തോന്നി. രംഗത്ത് ഇറങ്ങിയിരിക്കുന്ന കൊറോണ വൈറസ് തലങ്ങും വിലങ്ങും ഒരു തത്വദീക്ഷയും ഇല്ലാതെ കച്ച മുറുക്കി, ജലദോഷം മുതൽ സാർസ് വരെ പടർത്തുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് 'കൊറോണ'. നമ്മളിൽ പ്രവൃത്തിക്കുന്ന ഏഴിനം കൊറോണ വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ 'കിരീടം' പോലെയൊരു ഭാഗം കാണാം. അതുകൊണ്ടാണ് ഇവയെ കൊറോണ വൈറസ് എന്ന് വിളിക്കുന്നത്. കൊറോണ വൈറസിന്റെ മറ്റൊരു പേരാണ് 'കോവിഡ്-19'. ചൈനയിലെ വുഹാനിലെ ഒരു മത്സ്യ മാർക്കറ്റിൽ നിന്നാണ് രോഗബാധയുടെ തുടക്കം. തലസ്ഥാനമായ ബെയ്ജിങ്ങിൽ നിന്ന് 1100 കി.മീ തെക്കാണ് ഈ നഗരം. കേരളത്തിൽ കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് പത്തനംതിട്ട ജില്ലയിലാണ്. അവർ രോമുക്തി നേടുകയും ചെയ്തു. കൂടാതെകേരളത്തിന്റ ആദ്യമായി കൊറോണ മുക്ത ജില്ലയായി കോട്ടയം ജില്ലയെ പ്രാഖ്യാപിച്ചു . പ്രതേകിച്ച് നമ്മുടെ ആരോഗ്യ മന്ത്രി നമ്മുടെ സ്വന്തം ശൈലജ ടീച്ചർ പറയുന്ന നിർദേശങ്ങൾ ഞാൻ കൃത്യമായി അനുസരിക്കുന്നുണ്ട്. എന്റെ വീടിന്റെ അടുത്തുള്ളവർ പുറത്തിറങ്ങി നടക്കുന്നതു കണ്ടാൽ ഞാൻ പറയും മാസ്ക് ധരിച്ചേ പുറത്ത് ഇറങ്ങാവൂ എന്ന്. ഊണും ഉറക്കവും ഇല്ലാതെയുള്ള അവരുടെ കഠിനാധ്വാനമാണ് വൈറസിന്റെ വ്യാപനം കേരളത്തിൽ കുറയ്ക്കാൻ സഹായിച്ചത്. വൈറസ് വ്യാപനത്തിന്റ തോത് കുറയ്ക്കാൻ വേണ്ടിയാണ് ഇടയ്ക്ക് കൈകൾ 20 സെക്കണ്ട് എടുത്ത് Hand wash ഉപയോഗിച്ച് കഴുകണം എന്ന് പറയുന്നത്. ഈ അവധിയിൽ നാം തിരക്കുകൾ ഉപേക്ഷിച്ച് വീടുകളിൽ ഇരിക്കാൻ ബാധ്യസ്തരാണ്. എന്നാൽ ഈ സമയം പാഴാക്കി കളയാതെ സർഗാത്മിക വാസന വളർത്തി എടുക്കാൻ ഉപോയോഗിക്കാം. ഈ വൈറസിന്റെ നാശത്തിനായി പോരാടുന്ന ആരോഗ്യ പ്രവർത്തകരെയും, മറ്റ് എല്ലാ സന്നദ്ധ പ്രവർത്തകരെയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. വൈറസിന്റെ വ്യാപനം കുറയ്ക്കാനായി ആരോഗ്യ മന്ത്രാലയം തരുന്ന നിർദേശങ്ങൾ പാലിച്ച് നമുക്കും പോരാടാം.

ആതിര അജി
4 C സെന്റ് മേരീസ് ഗേൾസ്‌ എൽ.പി സ്‌കൂൾ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം