മഹാമാരി

ശക്തനാണവൻ കുഞ്ഞൻ കൊറോണ

മാനവരാശിക്കു ഭീതി വിതച്ചവൻ

കുതിച്ചുപായും ശാസ്ത്ര ലോകത്തെയും

ഭയപ്പെടുത്തി അടിമപ്പെടുത്തിയോൻ

മാനവരെല്ലാംഭയന്നിടുന്നു.

മാസ്കണിയുന്നു, കൈ കഴുകുന്നു

വ്യക്തിശുചിത്വം വരുത്തിടുന്നു

പരിസരം വൃത്തിയായ് കാത്തിടുന്നു

ആഘോഷങ്ങളും ആർഭാടങ്ങളും

കല്യാണങ്ങളും മാറ്റിടുന്നു

പ്രാർഥനാമന്ത്രങ്ങൾ വീട്ടിൽ മുഴങ്ങുന്നു

മദ്യം പാടെ ഉപേക്ഷിച്ചിടുന്നു

വാഹനമില്ല, യാത്രയുമില്ല.

വായു ജല മലിനീകരണമില്ല

പക്ഷിമൃഗാദികൾക്കുല്ലാസമായ്

വീടും നാടും ഒറ്റക്കെട്ടായ് പൊരുതുന്നു

മഹാമാരിയ്ക്കെതിരായ്.

അക്ഷയ് P S
4 A സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത