കിടക്കയിൽ കിടക്കുകയാണയാൾ
ചുറ്റും മാസ്ക് ധരിച്ച് യുദ്ധവീരൻമാർ
എങ്ങും കേൾക്കുന്നു, മരണം പെരുകുന്നു
രോഗികൾ കൂടുന്നു
നിറപുഞ്ചിരിയോടെ ശാന്തതയോടെ
സൈനീകർ പറയുന്നു ഭയപ്പെടേണ്ട
ഭേദമാകും ഞങ്ങളുണ്ട് കൂടെ
ഭാര്യയില്ല , മക്കളില്ല ,ബന്ധുക്കളില്ലാ -
യരികിൽ
സ്വന്തബന്ധങ്ങൾ മറന്ന് സേവനം
ചെയ്യുന്ന
മാസ്കണിഞ്ഞ മാലാഖമാർ
ഹൃദയം നിറയെ
സ്നേഹം നിറച്ച
ആരോഗ്യ പ്രവർത്തകരാം
സൈനീകർ
നാടിനു കാവലായ് പോലീസുകാർ
നിങ്ങൾക്കേകാം നന്ദിതൻ പ്രാർഥന നമുക്കായ് നമുക്കനുസരിക്കാം
നിയമങ്ങളെ പാലിക്കാം ശുചിത്വശീലങ്ങൾ
അകന്നിടാം സമൂഹത്തിൽ ഒന്നായിടാം മനസുകളിൽ
തുരത്തിടാം കൊറോണയെ .