പകർച്ചവ്യാധികൾ, രോഗങ്ങൾ
ലോകമെങ്ങും രോഗാകുലതകൾ
ഇതെന്ന് തീരുമോ?
പക്ഷേ
പേടിവേണ്ട കൂട്ടുകാരെ തെല്ലും
ഇടവിട്ട് കൈകഴുകി
മൂക്കിൽ, വായിൽ, കണ്ണിൽ തൊടാതെ
ഒരു തെല്ലിട അകലം പാലിച്ചു
തുരത്താം നമുക്കീ ഭീകരനെ
ഒട്ടുമേ ഭയം വേണ്ട
നമുക്ക് മുൻമ്പിലായി നമ്മെ നയിക്കാൻ
സർക്കാരും,
നമ്മളെ സ്വന്തമായി പരിചരിക്കാൻ
നമ്മുടെ മാലാഖമാരും
ഇടയ്ക്കിടെ മറക്കുന്ന
പുതിയ ശീലങ്ങൾ
നമ്മെ ഓർമ്മിപ്പിക്കും
നമ്മുടെ പോലീസ് മാമന്മാരും
അകലങ്ങൾ പാലിച്ച്
മനസ്സാൽ അടുത്ത്
ആരോഗ്യ ശീലങ്ങൾ പാഠമാക്കി
വൃത്തിയും, വെടിപ്പും, അടുക്കും, ചിട്ടയുമായി
നമുക്ക് കുറിക്കാം പുതിയ ചരിത്രം
പ്രതിരോധത്തിൻ പുതിയ ചരിത്രം