പച്ചപ്പരവതാനി വിരിച്ച
പുൽമേടുകളും
സ്വർണക്കതിരണിഞ്ഞ
നെൽപ്പാടങ്ങളും
കകളകളം തുള്ളിച്ചാടി
യൊഴുകുന്ന അരുവികളും
കാറ്റിൽ ആടി രസിക്കുന്ന
ചെടികളും മരങ്ങളും
പുഞ്ചിരി തൂകി
നിൽക്കുന്ന പൂക്കളും
ചേർന്നതാണെൻറെ ഭൂമി
എത്ര സുന്ദരം എത്ര സുന്ദരം
എൻറെ ഈ ഭൂമി കാണാൻ
മനുജൻറെ ലീലാവിലാ
സങ്ങളിൽ പിച്ചിച്ചീന്തുന്ന
ഭൂമിയാണിപ്പോൾ
ഹേ! മനുജാ നീ
ജീവിക്കുന്ന ഭൂമിയാണെന്ന്
ഓർക്കുക നീ
പച്ചപ്പു നിറഞ്ഞ ഭൂമിയേ
നീ ഇല്ലാതെയാക്കുന്നുവോ
ദാഹനീരിനായി നീയലയുന്നു
ഒരു തണലിനായ് നീയലയുന്നു
ഭൂമിയിൻ കണ്ണീരു നാം തുടയ്ക്കണം
ഇനിമേൽ ഒരു പൊടി
കണ്ണീർ വരാതെ നീ
നോക്കണം മനുജാ
വരും തലമുറയ്ക്ക് വാസയോഗ്യമായ
ഭൂമിയെ നീ നശിപ്പിക്കരുതേ
നശിപ്പിക്കരുതേ