ലോകം ഭയക്കും വ്യാതിതൻ മുന്നിൽ
മാനവരൊന്നായി പോരാടുമ്പോൾ
കാണമൊത്തിരി സ്നേഹക്കാഴ്ചകൾ
നന്മ നിറയും കാരുണ്യങ്ങൾ
അച്ഛനുമമ്മയും മക്കളുമെല്ലാം
ഒന്നിച്ചുള്ളൊരു അവധിക്കാലം
മദ്യം വേണ്ട മാംസം വേണ്ട
വെറുതേയുള്ള കറക്കം വേണ്ട
മർത്യനെ വിഴുങ്ങും വൈറസിൻ മുന്നിൽ
പൊരുതാനുറച് നഴ്സസ് ഡോക്ടർസ്
പടരാതിരിക്കാൻ പോലീസ് കാവൽ
അടച്ചുപൂട്ടി രാജ്യം മുഴുവൻ
ഭക്ഷണമെത്തും മരുന്നുമെത്തും
ആവശ്യത്തിന് വീട്ടുപടിക്കൽ
ശീലമാക്കാം വൃത്തിയും വെടിപ്പും
പടുത്തുയർത്താം ആരോഗ്യ കേരളം
നന്ദിയേകിടാം ഭരണകൂടത്തിനും
നന്ദിയേകിടാം ആരോഗ്യപ്രവർത്തകർക്കും
നന്ദിയേകിടാം നിയമപാലകർക്കും
നന്ദി നന്ദി നന്ദി ....