തകർത്തിടാംമഹാവ്യാധിയെ
തകർക്കണം തകർക്കണം
നമ്മൾ ഈ പകർച്ചവ്യാധിയെ
തുരത്തണം നമ്മൾ ഈ
ലോകഭീതിയെ
ഭയപ്പെടാതെ കരുതലോടെ
ഒരു മയോടെ നീങ്ങിടാം ...
മുൻപിൽ നിന്നു പട നയിക്കാൻ
കൂടെയുണ്ടു ഞങ്ങളും
ഒരു മയോടെ ചേർന്നു നിന്ന്
ഈ വിപത്തിനെ തുരത്തിടാം
മുഖത്തു നിന്ന് പുഞ്ചിരി
മാഞ്ഞിടാതെ നോക്കിടാം
മാസ് കു കൊണ്ട് അണുവിനെ തുരത്തിടാം
കൈ കഴുകി കൈ തൊടാതെ
പകർച്ചയെ തുരത്തിടാം
ഒത്തുകൂടുൽ വർത്തമാന
മൊക്കെയും നിർത്തിടാം
വെറുതെയുള്ള യാത്രകൾ
നിറുത്തി വീട്ടിലായിടാം
ഒരുമയോടെ കരുതലോടെ
നാടിനായി നീങ്ങിടാം
തകർത്തിടാം നമ്മിൽ നിന്നീ
മഹാമാരി തൻ ഭീതിയെ
തുരത്തിടാം തകർത്തിടാം
കൊറോണ തൻ കണ്ണിയെ ...