ആരുചൊന്നാരറിഞ്ഞുയെൻ
നാടിൻ സുന്ദരസൗരഭ്യം
നുകരുവാൻ ഒരു മഹാമാരി
തൻ പ്രഹരം വേണമെന്ന്
കോടാനുകോടി ശതാബ്ദങ്ങൾക്കുമുമ്പേറ്റ
മഹാമാരികൾ തൊട്ടിങ്ങു
ചക്രവർത്തിയുടെ കിരീടം പോലെ
നാടെങ്ങും ഭരിക്കുമീ വ്യാധിയുടെ
പ്രഹരങ്ങൾ ഈ നാടിനു
കരുത്തേകി മുമ്പോട്ടു
നയിക്കുകയാണിവിടെ, നൽകി
ജീവിതപാഠങ്ങൾ തിന്മയെ തുരുത്തുവാൻ
കുബേരക്ഷത്രിയ വർഗങ്ങളില്ലാതെ
സമ്പന്നതയുടെ മേൽക്കോയ്മയില്ലാതെ
ഒന്നായി ഏകമായി തുരുത്തുവാൻ
മാളികയിൽ വാഴാൻ മന്നൻ പഠിച്ചു
ശക്തനായ ഈ പത്തൊമ്പതുകാരൻ
മദ്യലഹരിയിൽ മതിമറന്ന ജനതയെ
മദ്യമില്ലാതെ ജീവിക്കാൻ പഠിപ്പിച്ചു
അങ്ങനെ മദ്യനിരോധനവുമായി
വീടുകൾ ദേവാലയമാണെന്നറിയിച്ചു
ആഡംബരഭ്രാന്തതയിലാഴ്ന്നവരെ
ലാളിത്യത്തിലും പ്രാർത്ഥനയിലും
പ്രമുഖ്യമുള്ളവരാക്കി മാറ്റി
അനാവശ്യയാത്രയും മലിനീകര -
ണവും തിരക്കും ഇല്ലാതാക്കി
ജങ്ക് ഫുഡില്ലെങ്കിലും ജീവിക്കാം
വീട്ടിലെ ഭക്ഷണം സ്വാദിഷ്ടമായി
വീടിനുള്ളിൽ പറഞ്ഞുതീർക്കാത്ത
കഥകൾ പറഞ്ഞുതുടങ്ങി
വേദനകളറിഞ്ഞു സ്വാന്തനമേകി
പഴയാസമ്പ്രദായമാകുന്നിവിടെ
വിദേശ രാജ്യങ്ങളുടെ മുന്നിൽ
ഒന്നുമല്ലെന്ന അഭിപ്രായത്തെ
സേവനത്തിന്റെ പൊൻതൂവലണിയിച്ച
ആരോഗ്യപ്രവർത്തകരുടെ കരങ്ങളാൽ
പുതിയ പുലരി വരുകയാണിതാ
ഇനി മൊഴിയും ചിരിയും
മധുരലോകമായി അങ്ങനെ
"ഭാരതം" എൻ നാട് മുമ്പോട്ട്