സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/മറ്റ്ക്ലബ്ബുകൾ
ഇംഗ്ളീഷ് ക്ലബ് ഇംഗ്ളീഷ്ഭാഷ നൈപുണിയിൽ അവഗാഹം കൈവരിക്കാൻ ഇംഗ്ളീഷ് മീഡിയം ഈ വിദ്യാലയത്തിൽ ആരംഭിച്ചിട്ട് മൂന്ന് പതിറ്റാണ്ടായി. ഭാഷയിൽ, ശേഷികൾ കൈവരിക്കാൻ വിദ്യാർത്ഥിനികൾക്ക്, ഇംഗ്ലീഷ് സ്പീച്ച്,ന്യൂസ് പേപ്പർ റീഡിംഗ്, ഇംഗ്ലീഷ് റെസിറ്റേഷൻ,ഇംഗ്ലീഷ് ഡേ സെലിബ്രേഷൻ etc – ൽ പരിശീലനം നല്കിവരുന്നു. ക്ലാസ് റൂം ആക്ടിവിറ്റിസ്, ഇംഗ്ലീഷ് മാധ്യമത്തിൽ തന്നെ നടത്തിവരുന്നു. ഇംഗ്ലീഷ് ഫിലിംക്ലബ് രൂപികരിക്കുകയും കുട്ടികൾ അവശ്യം കണ്ടിരിക്കേണ്ട ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കാറുണ്ട്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷയിൽ അഭ്യുന്നതി കൈവരിക്കുവാൻ കുട്ടികൾക്കായി ഇംഗ്ലീഷ് യൂത്ത് ഫെസ്റ്റിവൽ ഒൺലൈനായി നടത്തിയിട്ടുണ്ട്. ഡിജിറ്റൽ മാഗസിൻവിദ്യാർത്ഥിനികളെക്കൊണ്ട്‍ തയ്യാറാക്കി പ്രസിദ്ധപെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിവിധ പ്രവർത്തനങ്ങളിലുടെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തെ മികച്ചരിതിയിൽ നിലനിർത്താൻ അക്ഷിണം പരിശ്രമിക്കുന്ന ഒരു കൂട്ടം അധ്യാപകരും ഉത്സുകരായ വിദ്യാർത്ഥിനികളും ഈ വിദ്യാലയത്തിന് മുതൽകൂട്ടാണ്.
ഹിന്ദി മഞ്ച് പ്രവർത്തനങ്ങൾ
സെൻറ് മേരിസ് സ്കൂളിൻറെ ഹിന്ദി മഞ്ച് കഴിഞ്ഞ രണ്ടു വർഷമായി വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു. ഹിന്ദി ഭാഷയുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും മത്സര പരിപാടികളും ദിനാചരണങ്ങളും കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തിവരുന്നു. പരിസ്ഥിതിദിനാചരണം, പ്രേംചന്ദ് ദിനാചരണം, ഹിന്ദി ദിവസ്, സ്വാതന്ത്ര്യ ദിനാചരണം എന്നിങ്ങനെ വിവിധ പരിപാടികൾ ഹിന്ദി മഞ്ച് ആഘോഷമായിത്തന്നെ സംഘടിപ്പിച്ചു. പരിപാടികൾ സംഘടിപ്പിച്ചത് ഓൺലൈൻ മാധ്യമത്തിലൂടെ ആയിരുന്നു. ഹിന്ദി കവിത പാരായണം, പ്രസംഗം, നൃത്തം, ഹിന്ദി നാടകം, പ്രച്ഛന്നവേഷം,പോസ്റ്റർ, ക്യാരക്ടർ സ്കെച്ച് എന്നിങ്ങനെ വിവിധങ്ങളായിട്ടുള്ള പരിപാടികളുടെ വീഡിയോ അവതരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ മാഗസിൻ കൂടി തയ്യാറാക്കപ്പെട്ടു. 2022 ജനുവരി 10ന് അന്താരാഷ്ട്ര ഹിന്ദി ദിവസ് ആചരണം കൂടി തീരുമാനിച്ചിട്ടുണ്ട്..
ഹെൽത്ത് ക്ലബ്ബ്
ചേർത്തല സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വളരെ ഊർജിതമായി നടന്നുവരുന്നു. ആരോഗ്യവും ഭക്ഷണ ശീലങ്ങളുമായി ബന്ധപ്പെട്ട കുട്ടികൾക്കായി സെമിനാർ നടത്തുകയുണ്ടായി. പോഷകാഹാരം, ശുദ്ധജലം എന്നിവയുടെ ആവശ്യകതയെപ്പറ്റി പ്രത്യേക ക്ലാസുകൾ കുട്ടികൾക്ക് നൽകിവരുന്നു .എല്ലാ ആഴ്ചയിലും ion ഗുളികകൾ നൽകുന്നു. കാൻസർ ബോധവൽക്കരണ ക്ലാസ് ജൂൺ മാസത്തിൽ നൽകുകയുണ്ടായി. പേഴ്സണൽ ഹൈജീൻ സംരക്ഷണത്തിൻറെ ഭാഗമായി കേരള വനിതാ വികസന കോർപ്പറേഷൻ നടത്തിയ She pad എന്ന പ്രോഗ്രാം മൂന്നുദിവസങ്ങളിലായി കുട്ടികൾക്ക് ഓൺലൈനായി നൽകി. വ്യക്തി ശുചിത്വത്തെ പറ്റി നല്ല അവബോധം സൃഷ്ടിക്കാൻ ഈ ക്ലാസ് ഉപകരിച്ചു. Corona മാനദണ്ഡങ്ങൾ സ്കൂളിൽ അനുവർത്തിച്ചു വരുന്നു . ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ രാവിലെ സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ thermal scanning , sanitization എന്നിവ കൃത്യമായി നടത്തിവരുന്നു. ക്ലാസും പരിസരവും വൃത്തിയാക്കുന്ന തിനായി dry day ആചരിക്കുന്നു . ആരോഗ്യവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തിവരുന്നു. ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ചിത്രരചന, പോസ്റ്റർ നിർമ്മാണം തുടങ്ങിയവയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു . കുട്ടികളുടെ ആരോഗ്യപരമായ എല്ലാ കാര്യങ്ങളിലും ഹെൽത്ത് ക്ലബ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.