മാനസികോല്ലാസത്തിനും പഠനോന്യതിക്കും വേണ്ടി നമ്മുടെ വിദ്യാലയവും പഠിതാക്കൾക്കുവേണ്ടി ഉല്ലാസ യാത്രകൾ എല്ലാ വർഷവും നടത്താറുണ്ട്. 2017-18 ൽ നമ്മുടെ കുട്ടികൾ മൈസുർ - ഊട്ടി സ്ഥലങ്ങളാണ് ഈ യാത്രക്കായി തെരഞ്ഞെടുത്തത്. ചരിത്രമുറങ്ങുന്ന എല്ലാ സ്ഥലങ്ങളും അതായത് ടിപ്പു സുൽത്താന്റെ കോട്ട, ടിപ്പു സുൽത്താന്റെ ഖബറിടം, മൈസുർ രാജാവിന്റെ കൊട്ടാരം, മൈസൂറിലെ കാഴ്ച ബംഗ്ക്ലാവ് , ശ്രി രംഗ പട്ടണം, ഊട്ടിയിലെ ഗാർഡനും Lake മെല്ലാം ഞങ്ങൾക്കു നേരിൽ കാണുവാൻ ഇടയായി. നവംബർ മാസത്തിലെ വസന്തകാലത്ത് ഉല്ലാസയാത്രക്കായി ഞങ്ങൾ High School ലെ 43 കുട്ടികൾ സർവ്വ സന്നാഹങ്ങളുമായി ഊർജ്ജസ്വലരായ 4 Teacher ന്മാരോടു കൂടി യാത്ര പുറപ്പെടുകയും 4 ദിവസങ്ങൾക്കുശേഷം ഉന്മേഷവതികളായി തിരിച്ചെത്തുകയും ചെയ്തു. എല്ലാവർഷവും പത്താം ക്ലാസ്സുകാരുടെ ഒരു one Day Tour Modal Examനു മുന്പായി നടത്താറുണ്ട്. പഠന യാത്രകൾ പാഴ്ച്ചെലവുകളല്ലെന്നും പഠനോന്യതിയുടെ പഠവുകൾ കേറാൻ പര്യാപ്തമാണെന്നും പലകുറി തെളിയിച്ചിട്ടുള്ളതാണ് പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയം.