സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/*കോവിഡ് -19*
*കോവിഡ് -19*
ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു വൈറസാണ് കൊറോണ വൈറസ്. ലോകത്തെ മുഴുവൻ കീഴടക്കി ഏകദേശം ഒരു ലക്ഷത്തോളം പേരുടെ ജീവൻ കവർന്നെടുത്ത ഈ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേരാണ് *കോവിഡ് -19* ഇതിന്റെ പൂർണ്ണരൂപം *കൊറോണ വൈറസ് ഡിസീസ്2019* എന്നാണ്. 2020 ജനുവരി 30നാണ് ലോകാരോഗ്യ സംഘടന ഈ വൈറസിനെതിരെ ലോക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കൊറോണ എന്ന വാക്കിനർത്ഥം *കിരീടം* എന്നാണ്. അമേരിക്കയിലുള്ള ഒരു നഗരത്തിന്റെ പേരും കൊറോണ എന്നുതന്നെ. ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത് കേരളത്തിലെ തൃശ്ശൂരിലാണ്. വുഹാനിൽ നിന്നെത്തിയ ഒരു വിദ്യാർത്ഥിയിൽ ആണ് ആദ്യംഇത് കാണപ്പെട്ടത്. തുടർന്ന് കർണാടകയിലെ കൽബുർഗി എന്ന സ്ഥലത്ത് ആദ്യ കോവിഡ് മരണത്തിനും ഇന്ത്യ സാക്ഷിയായി. കോ വിഡ് കാരണം ഉണ്ടായ മറ്റു രോഗങ്ങൾ മെർസും, സാർസും ആണ്. ലോകത്തെ മുഴുവൻ വിറപ്പിച്ച ഈ വൈറസിനെതിരെ നമുക്ക് സർക്കാർ നിർദ്ദേശം പൂർണ്ണമായി പാലിച്ച് ഒരു മനസ്സോടെ *break the chain* എന്ന മുദ്രാവാക്യത്തിൽ നമുക്കും പങ്കാളികളാകാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |