സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

രോഗപ്രതിരോധം

2020-ൽ ഈ ഭൂമിയെ പിടിച്ച് കുലുക്കിയ ഒരു മഹാമാരിയാണ് 'കൊറോണ' എന്ന വൈറസ്. ഇപ്പോൾ ഈ ലോകം ഒന്നടങ്കം കൊറോണയെ പ്രതിരോധിക്കുന്നു. അനേകം മനുഷ്യർ ഈ വൈറസ് മൂലം രോഗബാധിതർ ആയിരിക്കുന്നു. ചൈനയിൽ നിന്നാണ് ഈ വൈറസിന്റെ ഉത്ഭവം. അനേകം മനുഷ്യർ ഈ വൈറസ് ബാധിക്കുകയും മരിക്കുകയും ചെയ്തു. ചുരുങ്ങിയ കാലയളവിൽ കൊണ്ട് ഈ വൈറസ് ലോകത്തിന്റെ എല്ലാ ഭാഗത്തും പടർന്നു. ഇപ്പോൾ തന്നെ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. എന്നാൽ ഇതിന് ഒരു പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല. ഇതിനു മരുന്ന് കണ്ടുപിടിക്കാൻ വേണ്ടി അനേകം ശാസ്ത്രജ്ഞന്മാർ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ അവർ പ്രയത്നിക്കുന്നു. മരുന്ന് കണ്ടുപിടിക്കാൻ കഴിയാത്തത് വലിയൊരു വെല്ലുവിളിയായി ആരോഗ്യ വിദക്ദ്ധർ നേരിടുന്നു.

              നിരന്തരം കൈ കഴുകുന്നതിലൂടെ കൊറോണ വൈറസ് ഒരുപാട് അകലം പാലിക്കുകയും കൈയ്യിലുള്ള അണുക്കൾ ഇല്ലാതാവുകയും ചെയ്യും. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മാസ്ക് അല്ലെങ്കിൽ കർചീഫ് എന്നിവ കൊണ്ട് വായയും മൂക്കും മറയ്ക്കുക. എല്ലാവരുടെ അടുത്ത് നിന്നും ഒരു അകലം പാലിക്കുക. പൊതുവഴിയിലോ അതോ വീടിന്റെ പരിസരത്തോ ഒന്നും തുപ്പാൻ പാടില്ല. എപ്പോഴും വീടും പരിസരവും പിന്നെ നമ്മുടെ ശരീരവും ശുചിയാക്കിവയ്ക്കുക. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക അതിലൂടെ ചിലപ്പോൾ വീട്ടുകാരും നാട്ടുകാരുമൊക്കെ കൂടുതൽ ഭയപ്പെടും. ഈ വൈറസിനെ തുരത്താൻ ആദ്യം വേണ്ടത് പ്രതിരോധ ശക്തിയാണ്.    
              സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ആരോഗ്യ രംഗത്തെ പ്രവർത്തകരാണ് ഈ സമയത്തെ യഥാർത്ഥ നായകന്മാർ. രോഗബാധിതർക്കു വേണ്ടി അവർ വേണ്ടത്ര പരിചരണ നൽകുകയും സമയമാകുമ്പോൾ ഭക്ഷണം നൽകിയും പിന്നെ അവർക്കുവേണ്ടി പാട്ടുകൾ വരെ പാടിക്കൊടുക്കുകയും ചെയുന്നു ഒരു കുഞ്ഞിനെ പരിചരിക്കുന്നത് പോലെ. ആരോഗ്യ രംഗത്തെ പ്രവർത്തകർക്ക് ഒരു വലിയ സല്യൂട്ട് തന്നെ നൽകണം കാരണം അവർ ജീവൻ പോലും പണയപ്പെടുത്തി അവരുടെ വിലപ്പെട്ട സമയമാണ് മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കുന്നത്. ആരോഗ്യ രംഗത്തെ പ്രവർത്തകർ എന്ന പോലെ തന്നെ നമ്മുടെ നാട്ടിലെ പോലീസുകാരും. അവർ അവരുടെ ഉറക്കമൊഴിച്ചാണ് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അവരെ പറഞ്ഞു മനസ്സിലാക്കി അവരെ തിരിച്ച് പറഞ്ഞു വിടുകയുമൊക്കെ അവർ  ചെയ്യുന്നു.
  ദുരിതം അനുഭവിക്കുന്നവർക്ക് ഒരു കൈതണലായി ഒരു കൂട്ടം ചെറുപ്പക്കാരും തയ്യാറായി. കൊറോണ എന്ന വൈറസ് വേഗത്തിൽ വ്യാപിക്കുന്നതിനെ തുടർന്ന് നമ്മുടെ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അതിനാൽ ആർക്കും വീട് വിട്ടു വെളിയിൽ ഇറങ്ങാൻ സാധിക്കില്ല. ആർക്കും ജോലിക്കും പോകാനാവില്ല. അപ്പോൾ വീട്ടിൽ ഭക്ഷണവും ഉണ്ടാവില്ല. ഇതിനെ തുടർന്ന് കുറച്ച് വ്യക്തികൾ ഉള്ള സാധനങ്ങൾ കൊണ്ട് ഭക്ഷണം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നു.
              ഇത് അതിജീവനത്തിന്റെ കാലമാണ് നമ്മൾ ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ തുരത്തി ഓടിക്കുക തന്നെ ചെയ്യും. നിരന്തരം കൈ കഴുകുന്നതിലൂടെയും ശുചീകരണത്തിലൂടെയും മറ്റുള്ളവരിൽ നിന്ന് ഒരു അകലം പാലിക്കുന്നതിലൂടെയും ഒക്കെ ഈ രോഗത്തെ നമ്മൾ തടയുക തന്നെ ചെയ്യും. മഹാപ്രളയത്തെയും നിപയെയും ഒക്കെ ഒറ്റക്കെട്ടായി നേരിട്ട നമ്മൾ ഈ മഹാമാരിയെയും തോൽപ്പിക്കുക തന്നെ ചെയ്യും. 
ആഷിക്
10 P സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം