സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *അമ്മയാം പരിസ്ഥിതി*

 
  • അമ്മയാം പരിസ്ഥിതി*     


അമ്മയായി കരുതീടും പരിസ്ഥിതിയെ -
കൊന്നൊടുക്കിടുമി മാനവർ മക്കൾ.
മക്കളാൽ മുറിവേറ്റു നോവുമീ അമ്മ -
എന്നും സഹനത്തിന്റെ നേർവഴിയെ -
സഹനതയെ വിലക്കിട്ടു പോവാൻ
മാനവർ
എന്നും നിരയിൽ മുൻ പന്തിയിൽ
ആർത്തിയാൽ വളരുമി മക്കൾ -
അമ്മതൻ മാറ് വേട്ടിയെടുത്ത
പണമെന്ന ലക്ഷ്യത്തിനായി മാറിൽ -
കെട്ടിടങ്ങൾ കെട്ടി പണിതു
നോവുമി അമ്മതൻ സങ്കടം കാണാതെ
മാലിന്യമാൽ മൂടി ആ സ്നേഹത്തെ
ശുദ്ധിയിൽ നൽകിയ സ്നേഹത്തിൽ
അശുദ്ധിതൻ വസ്തുക്കൾ വലിച്ചെറിയകെ?
ഒടുവിലതാ മരണത്തോടടുത്തപ്പോൾ
വേദനകൊണ്ടവൾ അലറിവിളിച്ചു
പിന്നിതാ പ്രളയ കണ്ണുനീർ നാടാകെ
എങ്ങും കുത്തി ഒഴുകിടുന്നു
സർവ്വതു സഹിച്ചോരമ്മതൻ ക്രോതം
നാടിനു തന്നെ തിരിച്ചടിയായ്
മതവും ജാതിയുമെല്ലാം pinneyum
ഒന്നൊരുമിച്ചു ഒരു നൂലിഴയിൽ.
പ്രളയത്തിനൊടുവിൽ ഇതാ
കോവിഡിൻ രൂപത്തിൽ വേദന നൽകി
അടിമതൊത്തിൽ ജ്വാലയിൽ
തിങ്ങി നിരങ്ങുന്നു മക്കൾ
ഇന്നവർ ഓർക്കുന്നു അമ്മതൻ നൊമ്പരം
അറിയുന്നു വേദന എത്ര രൂക്ഷം -
വീട്ടുതടക്കല്ലിൽ കിടക്കുന്നു മക്കൾ
അമ്മയോ വീണ്ടും മാലിന്യ വിമുക്തം
മക്കളെ കൂട്ടിലടച്ചിട്ടാൽ തന്നെയും
സ്വർഗതുല്യമി അമ്മതൻ ശരീരം.
അമ്മയെ വീണ്ടും തിരികെ നൽകിയ
മഹാമാരിയും ഒരു യോഗം തന്നെ....

അഭിനവ് പി ഹരി
9 T സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത