സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ 'കടക്ക് പുറത്ത്

    'കടക്ക് പുറത്ത് ' 

മാണിക്യക്കല്ലാൽ മേഞ്ഞോരീ മാളിക
ഹൃത്തിൽ നിറച്ചൊരു പവിഴ പുറ്റും
ഇരുമ്പിൻ വാതിൽ പണിഞ്ഞു ഞാൻ
ദൂരേക്ക്‌ നിർത്തി ആ വിഷ ഉരുവത്തെ
  ദൈവം തന്നൊരീ ജീവനല്ലോ !!!
എടുക്കാൻ നീയാര് സാത്താനെ
തടുക്കും നിൻ വിളയാട്ടം
കടക്ക് പുറത്ത് ചെകുത്താനെ
  ദേഹവും ദേഹീയും ചേർന്നൊരു മാളിക
കരങ്ങൾ കഴുകി ചെറുക്കാം നിന്നെ
നിന്റെ ശത്രു 'ശുചിത്വം '!!
മാറിയല്ലോ ഇന്നെന്റെ മിത്രമായി....

Aswathi.A.S
9L1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത