അവധിക്കാലം......
സന്താഷങ്ങളും ഉല്ലാസങ്ങളും ളും
അവധിക്കാലം എങ്ങോ മറഞ്ഞുപോയി
ഇത് കൊറോണക്കാലം
കളിയുമില്ലാ ചിരിയുമില്ലാ
കേരളമാകെ മുടിക്കിടക്കുന്നു
ഏവരും വാർത്തക്കു മുന്നിൽ
പൂട്ടിക്കെട്ടിയിരിക്കുന്നു
വിനോദങ്ങളില്ല
വിനോദസഞ്ചാരങ്ങളില്ല ...
കാത്തുകാത്തിരുന്ന് മുടങ്ങിയ യാത്രകൾ
പുറത്തിറങ്ങാൻ കഴിയുന്നില്ല
അവധിക്കാലത്തെ ആരോ പൂട്ടിക്കളഞ്ഞു
ആരെയെല്ലാം കാണുവാൻ പോകണമായിരുന്നു
കാണുവാൻ കൊതി തോന്നുന്നു
കഴിയുന്നില്ല സങ്കടങ്ങൾ മാത്രം
വിദ്യാലയത്തിൽ പോകുവാൻ തോന്നുന്നു ........കഴിയുന്നില്ല
കൂട്ടുകാരോടൊത്തു കളിക്കുവാൻ ആഗ്രഹിക്കുന്നു .....പറ്റുന്നില്ല
എന്റെ ദൈവമേ ഈ ലോകത്തിനു വേണ്ടി
ഈ രോഗത്തെ മാറ്റിവച്ചതാണോ ???
ഇത് അവധിക്കാലം അല്ലാ ...
കൊറോണക്കാലം
ഈ കാലം
എന്നെ ദുഃഖസമുദ്രത്തിൽ
ആഴ്ത്തുന്നു .......
അവധിക്കാലം ആകേണ്ട ഈ കാലം
അങ്ങനെ കൊറോണക്കാലമായി .....