നീല പട്ടു വിരിച്ചതുപോലെ
പ്രശാന്ത സുന്ദരമീജലാശയത്തെ
അനേക ജീവജാലങ്ങൾക്കുറവിടമാം
ഭൂമിതൻ നിലനിൽപ്പിനാധാരം
കടലമ്മയാകും നിൻ ഉൾത്തട്ടിൽ ഉണ്ട്
കഥകളും അനുഭവസാക്ഷ്യങ്ങളും
ഓഖിതൻ ദുരന്തത്തിന് സാക്ഷിയായിടുമ്പോൾ
നിന്നുളിലുണ്ട് പല ദുഃഖ സാഗരങ്ങൾ
കേഴുന്നു ഞങ്ങൾ കടലമ്മേ
സാക്ഷിയായീടരുതേ വീണ്ടുമൊരു ഓഖിക്കോ
മാരക മാരികൾക്കോ