സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

*എൻ നിലാമരം* പദ്ധതി:- പൂർണ്ണ നിലാവും മാമ്പൂ ഗന്ധവും മനസ്സിനെ നിറയ്ക്കുന്ന മലയാള നാടിന്റെ സുഗന്ധം ഇത് പൂവണിയിക്കൻ കുടത്തായി സെന്റ് മേരിസ് ഹൈസ്കൂളിൽ *നല്ല പാഠം* പദ്ധതിയുടെ  ഭാഗമായി *നിലാമരം* ആദ്യ തൈമാവ് നൽകി സ്കൂൾ മാനേജർ ഫാദർ ജോർജ് ഏഴാനിക്കാട് ഉദ്ഘാടനം ചെയ്തു. ചാന്ദ്രദിനത്തിന്റെ ഭാഗമായി *നിലാവും -തേന്മാവും* സ്വന്തം വീടുകളിൽ നട്ടു നനച്ചു വളർത്താൻ അതിന്റെ വികാസങ്ങൾ, പരിമാണങ്ങൾ എന്നിവ വിലയിരുത്തി നിലാ ഡയറി തയ്യാറാക്കുവാനും തൈമാവിന് കൂട്ടായി പക്ഷികൾക്ക് ചെക്കാറാനും, കുട്ടികൾക്ക് കളിക്കാനും, കൂട്ടുകൂടാനും ഇടം നൽകുന്ന 5  പല മരത്തൈകൾ കൂടി സ്വന്തം വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കുവാനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു. ആദ്യഘട്ടത്തിൽ എട്ടാം ക്ലാസിലേക്ക് പുതിയതായി കടന്നുവന്ന കുട്ടികൾക്കാണ് തേന്മാവിൻ തൈകൾ നൽകിയത്. എച്ച് എം ഷൈനി ടീച്ചർ സ്വാഗതവും, പിടിഎ പ്രസിഡന്റ് അധ്യക്ഷതയും വഹിച്ച  പ്രസ്തുത ചടങ്ങിൽ തൈകളുടെ  വിതരണോ ഉദ്ഘാടനം മാനേജർ റവ. ഫാദർ ജോർജ് ഏഴാനിക്കാട് നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി റെജി  കാരോട്, നല്ല പാഠം പദ്ധതി കോഡിനേറ്റേഴ്സ് സിസ്റ്റർ  വിനീത, ലിൻസി ടീച്ചർ, സ്റ്റുഡൻസ് കോഡിനേറ്റേഴ്സ്  ഹിമ, അലക്സ്  എന്നിവർ ആശംസകൾ അർപ്പിച്ചു.