പരിസ്ഥിതിയെ- പരിരക്ഷിക്കു
മരങ്ങൾ നട്ടുപിടിപ്പിക്കു
മനുജർക്ക് ശ്വസിക്കാൻ
ശുദ്ധവായു ലഭിക്കെട്ട
പൂർവ്വികർ നമ്മെ- പഠിപ്പിച്ച നല്ല പാഠങ്ങൾ
മറക്കാതിരിക്കാൻ- പരിശ്രമിക്കു
പരിസ്ഥിതിയെ- പരിപാലിക്കു
മരങ്ങൾ നട്ടുപിടിപ്പിക്കു
തനിക്കുവേണ്ടിട്ടല്ല- തന്റെ തലമുറകൾക്ക്
ഫലപ്രാപ്തി- ഉണ്ടാകെട്ടന്ന്
പൂർവ്വികർ വിചാരിച്ച്
മരങ്ങൾ നട്ടുപിടിപ്പിച്ചു
ചേക്കേറാൻ- ചില്ലകളില്ലാതെ
പക്ഷികൾ പറക്കുന്നു- കാട്ടിലേക്ക്
അവിടെയും ജീവിതം- ദുസ്സഹം അവറ്റകൾക്ക്
പലായനം ചെയ്യുന്നു- അവിടെനിന്നും
കാട്ടരുവികളിൽ- ജലമില്ല
കാട്ടാറുകൾ പോലും-
വറ്റിവരണ്ടു കാട്ടിൽ
ജീവിക്കേണ്ട മൃഗങ്ങളെ-
ല്ലാം തീറ്റതേടി ഹ! നാട്ടിൽ അലയുന്നു
മരങ്ങൾ നട്ടുപിടിപ്പിക്കു
പരിസ്ഥിതിയെ- സംരക്ഷിക്കു
മലകളെല്ലാം- നശിപ്പിക്കുന്നു
കോൺക്രീറ്റ്- സൗധങ്ങൾ പണിയുവാൻ
പരിസ്ഥിതി- അസന്തുലനാവസ്ഥ മൂലം
പ്രകൃതിയും - കോപിക്കുന്നു
പരിസ്ഥിതിയെ- സംരക്ഷിക്കു
മരങ്ങൾ നട്ടുപിടിപ്പിക്കു
കാലവർഷക്കെടുതി- യാൽ അണക്കെട്ടുകൾ- തകരുന്നു
മലകൾ ഇടിയുന്നു വാസസ്ഥലം
നഷ്ടമാകുന്നു- മനുഷ്യർക്ക്
ഇനിയെങ്കിലും- തിരിഞ്ഞുചിന്തിക്കു
മാനുഷരെ , പൂർവ്വികർ- നമ്മെ പഠിപ്പിച്ച നല്ല- പാഠങ്ങൾ
പരിസ്ഥിതിയെ- സംരക്ഷിക്കു
മരങ്ങൾ നട്ടുപിടിപ്പിക്കു
പരസ്പരം സ്നേഹിക്കു
പ്രകൃതിയെ- സംരക്ഷിക്കു
മരങ്ങൾ നട്ടുപിടിപ്പിക്കു
തണലാകട്ടെ മനുഷ്യർക്ക്