സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ഗുരുതരം

പരിസ്ഥിതി ഗുരുതരം     

പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവൃത്തക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കിറച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്.


ഭൂമി ഇരയാകുമ്പോൾ പ്ലാസ്റ്റിക് വിപത്തിനെതിരെ പോരാടുക എന്നതാണ് ഈ പരിസ്ഥിതി ദിനത്തിലെ സന്ദേശം. കേരളം ഒരു ദിവസം പുറന്തള്ളുന്നത് ഉദ്ധേശം 10,000 ടൺ മാലിന്യം; ഏതെങ്കിലും രീതിയിൽ സംസ്കരിക്കപ്പെടുന്ന ഒരു പരമാവധി 5000 ടൺ മാത്രം. ബാക്കി 5000 ടൺ മാലിന്യം കേരളത്തിലങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നു. ഏതു നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പകർച്ചവ്യാധികളാണ് നാം കവറിൽ കെട്ടി വലിച്ചെറിയുന്നത്. കേരളം നേരിടുന്ന ഏറ്റവും ഗുരുതര പ്രതിസന്ധി മാലിന്യമാണെന്നു മാറിവരുന്ന സർക്കാരുകൾ ഏറ്റുപറഞ്ഞിട്ടും മാലിന്യ സംസ്കരണത്തിനു ഫലപ്രദമായ മാർഗങ്ങൾ ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല.


ജലമാലിന്യം: കേരളത്തിലെ 80 ശതമാനം കിണറും മലിനമാണെന്നാണു സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ധവളപത്രത്തിലെ കണക്ക്.വിസർജ്യ വസ്തുക്കളിൽ കാണുന്ന ബാക്ടീരിയകളാണ് കിണറുകളിൽ നിറഞ്ഞിരിക്കുന്നത്.


നമ്മൾ ഏങ്ങനെ ശ്വസിക്കും എന്ന കാര്യം പറഞ്ഞാൽ: വായുമലിനീകരണത്തിന്റെ കാര്യത്തിലെങ്കിലും എന്നാൽ കൊച്ചിയും കോഴിക്കോടും ഉൾപ്പെടെയുള്ള നഗരങ്ങളിൽ വായുമലിനീകരണം വർധിച്ചു വരുന്നുവെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.വാഹനങ്ങൾ, നിരത്തിലെ പൊടിപടലങ്ങൾ, മാലിന്യങ്ങൾ കത്തിച്ചുള്ള മലിനീകരണം എന്നിവയാണു പരിസ്ഥിതി മലിനീകരണത്തിനും, വായുമലിനീകരണത്തിന്റെയും പ്രധാന കാരണം.


സംസ്കരണത്തിനുള്ള മാർഗങ്ങൾ ഇല്ലാത്തതു മൂലം പ്ലാസ്റ്റിക് കത്തിക്കുന്നതും കേരളത്തിൽ വ്യാപകമാണ് പരിസ്ഥിതിക്ക് മാറ്റങ്ങൾ ദുരന്തമായി മാറുന്നത്. കേരളം ഭാവിയിൽ നേരിട്ടാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങളെയോ അവയെ നേരിടേണ്ട മാർഗങ്ങളെയോ കുറിച്ച് സംസ്ഥാന സർക്കാർ ഇതുവരെ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയിട്ടില്ല .പരിസ്ഥിതി ദിനാചരണം അത്തരം ചിന്തകൾക്കുള്ള വേദികൂടിയാണ് മാറേണ്ടത്.


എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ.പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവൃത്തിക്കുകയാണ് പരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം.


ആര്യ എ
10 A സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം